കോവിഡ് മുന്‍കരുതല്‍:ഖത്തറില്‍ ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിര്‍ത്തിവെക്കും

ഓണ്‍ലൈന്‍ വഴി പഠനം തുടരാന്‍ നിര്‍ദേശം

Update: 2020-03-20 14:28 GMT
Advertising

കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറില്‍ ഡ്രൈവിങ് സ്കൂളുകള്‍ക്ക് കീഴില്‍ നടത്തി വരുന്ന ഡ്രൈവിങ് പരിശീലനവും അനുബന്ധ ക്ലാസുകളും ഡ്രൈവിങ് ടെസ്റ്റുകളും നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

വരുന്ന ഞായറാഴ്ച്ച മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് ഉത്തരവ്.

ഇതോടെ രാജ്യത്തെ ഡ്രൈവിങ് സ്കൂളുകളെല്ലാം ഞായറാഴ്ച്ച മുതല്‍ താല്‍ക്കാലികമായി പ്രവര‍്ത്തനം നിര്‍ത്തിവെക്കും.

നിലവില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നവരും അപേക്ഷ നല്‍കി ടെസ്റ്റിനായി കാത്തിരിക്കുന്നവരും ഓണ്‍ലൈന്‍ ആപ്പിലൂടെ പഠനം തുടരാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഡ്രൈവര്‍ ഗൈഡ് ആപ്പില്‍ ഡ്രൈവിങ് ടെസ്റ്റിനുള്ള തിയറി ഭാഗങ്ങളും ഒപ്പം പരിശീലനത്തിനായുള്ള വീഡിയോകളുമുണ്ട്. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി തിയറി പരീക്ഷ നടത്തുന്നതിനുള്ള സംവിധാനവും ഓണ്‍ലൈന്‍ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Tags:    

PC Saifudheen - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News