കോവിഡ് ചികിത്സ: ദോഹയില്‍ പുതിയ ഫീല്‍ഡ് ഹോസ്പിറ്റലൊരുക്കാന്‍ അഷ്ഗാല്‍
8000 രോഗികളെ കിടത്താനുള്ള സൌകര്യം വേറെയും ഒരുക്കും
Update: 2020-03-21 16:34 GMT
കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തിലാണ് ഖത്തറില്‍ പുരോഗമിക്കുന്നത്
ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും പിന്തുണയുമായി മറ്റ് മന്ത്രാലയങ്ങളുമുണ്ട്.
പൊതുമരാമത്ത് വിഭാഗമായ അഷ്ഗാല്‍ രോഗികളെ കിടത്താനായി പുതിയ ഫീല്‍ഡ് ഹോസ്പിറ്റല്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
150 രോഗികളെ കിടത്താന്‍ സൌകര്യമുള്ള ആശുപത്രിയാണ് തയ്യാറാക്കുന്നത്.
ഇതോടൊപ്പം അഷ്ഗാലിന്‍റെ വിവിധ കെട്ടിടങ്ങളിലായി 8000 രോഗികളെ കിടത്താനുള്ള സംവിധാനവും ഒരുക്കും.
കൂടാതെ അഷ്ഗാലിന്‍റെ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 20 ശതമാനമായി കുറച്ചിട്ടുമുണ്ട്.