ഗള്‍ഫില്‍ നിന്ന് ഇന്ന് കേരളത്തിലെത്തുക ഒരു വിമാനം

ദോഹയില്‍ നിന്നുള്ള വിമാനം ഖത്തര്‍ സമയം ഉച്ച തിരിഞ്ഞ് മൂന്നേ കാലിന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 10.45ന് തിരുവനന്തപുരത്തെത്തും.

Update: 2020-05-10 01:29 GMT
Advertising

ഗള്‍ഫില്‍ നിന്ന് ഒരു വിമാനം മാത്രമാണ് ഇന്ന് പ്രവാസികളുമായി കേരളത്തിലെത്തുന്നത്. ദോഹയില്‍ നിന്നുള്ള വിമാനം ഖത്തര്‍ സമയം ഉച്ച തിരിഞ്ഞ് മൂന്നേ കാലിന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 10.45ന് തിരുവനന്തപുരത്തെത്തും. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കും സര്‍വീസുണ്ട്. ക്വലാലംപൂരില്‍ നിന്നുള്ള വിമാനം രാത്രി 10.45ന് കൊച്ചിയിലെത്തും.

ഖത്തറില്‍ നിന്നുള്ള രണ്ടാമത്തെ മടക്കയാത്രാ വിമാനമാണ് ഇന്ന് കേരളത്തിലെത്തുന്നത്. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് സര്‍വീസ്. ദോഹയില്‍ നിന്നുള്ള വിമാനം ഖത്തരി സമയം ഉച്ച തിരിഞ്ഞ് മൂന്നേ കാലിന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 10.45ന് തിരുവനന്തപുരത്തെത്തും.

183 പേരാണ് ഈ വിമാനത്തിലുണ്ടാവുക. യാത്രക്കാരെല്ലാവരും കഴിഞ്ഞ ദിവസം തന്നെ ടിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 814 റിയാലാണ് ടിക്കറ്റ് നിരക്ക്. തെക്കന്‍ ജില്ലകളിലുള്ളവരാണ് ഈ വിമാനത്തില്‍ കൂടുതലും. ഗര്‍ഭിണികള്‍, രോഗികളായ വൃദ്ധന്മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കിയിരിക്കുന്നത്. ഈ ഒറ്റ വിമാനം മാത്രമാണ് ഇന്ന് ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്തുന്നത്.

അതേസമയം മറ്റ് സംസ്ഥാനങ്ങളിലേക്ക് സര്‍വീസുകളുണ്ട്. റിയാദില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം ഉച്ചതിരിഞ്ഞ് 1.30ന് പുറപ്പെട്ട് വൈകീട്ട് എട്ടരയോടെ ഡല്‍ഹിയിലെത്തും. കുവൈത്തില്‍ നിന്ന് ചെന്നൈയിലേക്കും അബൂദാബിയില്‍ നിന്ന് ഹൈദരാബാദിലേക്കും ഇന്ന് സര്‍‌വീസുണ്ട്.

Full View
Tags:    

Similar News