ഖത്തര്‍ അറബ് കപ്പിന് ഫിഫ അനുമതി, 16 രാജ്യങ്ങള്‍ പങ്കെടുക്കും

ടൂര്‍ണമെന്‍റ് നടക്കുന്നത് ഈ വര്‍ഷം ഡിസംബറില്‍

Update: 2021-03-20 16:36 GMT
Editor : PC Saifudheen
Advertising

2022 ലോകകപ്പ് ഫുട്ബോളിന്‍റെ മുന്നൊരുക്കമെന്ന നിലയില്‍ ഖത്തറില്‍ വെച്ച് നടത്താനുദ്ദേശിക്കുന്ന അറബ് കപ്പ് ഫുട്ബോളിന് ഫിഫ കൌണ്‍സിലിന്‍റെ അനുമതി. ഈ വര്‍ഷം ഡിസംബര്‍ 1 മുതല്‍ 18 വരെയാണ് ടൂര്‍ണമെന്‍റ് നടക്കുക. മുഴുവന്‍ അറേബ്യന്‍ രാജ്യങ്ങളും തെരഞ്ഞെടുക്ക ആഫ്രിക്കന്‍ രാജ്യങ്ങളുമുള്‍പ്പെടെ പതിനാറ് ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്‍റിനായി ഖത്തര്‍ നടത്തുന്ന തയ്യാറെടുപ്പുകളെ ഫിഫ കൌണ്‍സില്‍ അഭിനന്ദിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്രയും നേരത്തെ സ്റ്റേഡിയങ്ങള്‍ തയ്യാറാകുന്നതെന്നത് അഭിനന്ദനാര്‍ഹമാണെന്നും സൂറിച്ചില്‍ നടന്ന കൌണ്‍സിലില്‍ സംസാരിക്കവെ ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോ പറഞ്ഞു.

ലോകകപ്പിനായി ഖത്തര്‍ പണികഴിപ്പിച്ച സ്റ്റേഡിയങ്ങളില്‍ വെച്ച് ലോകകപ്പ് മത്സരങ്ങളുടെ അതെ സമയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തുക. ആതിഥേയരായ ഖത്തറിന് പുറമെ സൌദി,യുഎഇ, ബഹ്റൈന്‍ ഇറാഖ് ജോര്‍ദ്ദാന്‍, കുവൈത്ത്, ലബനന്‍, ഒമാന്‍, പലസ്തീന്‍, സിറിയ, യെമന്‍ എന്നീ ടീമുകളാണ് മധ്യേഷ്യയില്‍ നിന്നും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് പങ്കെടുക്കുന്ന ടീമുകളുടെ കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഫിഫ, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍, ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി തുടങ്ങിയവരായിരിക്കും സംഘാടകര്‍. ലോകകപ്പ് ഫൈനല്‍ നടക്കുന്ന ഡിസംബര്‍ പതിനെട്ടിന് തന്നെയായിരിക്കും അറബ് കപ്പിന്‍റെയും ഫൈനല്‍. 22 മധ്യേഷന്‍ രാജ്യങ്ങളും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചതായി ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോ അറിയിച്ചു. അറബ് മേഖലയിലെ 450 മില്യണ്‍ ജനങ്ങളെ ഒന്നിപ്പിക്കാനും ലോകകപ്പിനായുള്ള ആവേശം വര്‍ധിപ്പിക്കാനും ടൂര്‍ണമെന്‍റ് വഴി സാധിക്കുമെന്ന് ഇന്‍ഫാന്‍റിനോ കൂട്ടിച്ചേര്‍ത്തു2022 ലോകകപ്പ് ഫുട്ബോളിന്‍റെ മുന്നൊരുക്കമെന്ന നിലയില്‍ ഖത്തറില്‍ വെച്ച് നടത്താനുദ്ദേശിക്കുന്ന അറബ് കപ്പ് ഫുട്ബോളിന് ഫിഫ കൌണ്‍സിലിന്‍റെ അനുമതി. ഈ വര്‍ഷം ഡിസംബര്‍ 1 മുതല്‍ 18 വരെയാണ് ടൂര്‍ണമെന്‍റ് നടക്കുക. മുഴുവന്‍ അറേബ്യന്‍ രാജ്യങ്ങളും തെരഞ്ഞെടുക്ക ആഫ്രിക്കന്‍ രാജ്യങ്ങളുമുള്‍പ്പെടെ പതിനാറ് ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്‍റിനായി ഖത്തര്‍ നടത്തുന്ന തയ്യാറെടുപ്പുകളെ ഫിഫ കൌണ്‍സില്‍ അഭിനന്ദിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്രയും നേരത്തെ സ്റ്റേഡിയങ്ങള്‍ തയ്യാറാകുന്നതെന്നത് അഭിനന്ദനാര്‍ഹമാണെന്നും സൂറിച്ചില്‍ നടന്ന കൌണ്‍സിലില്‍ സംസാരിക്കവെ ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോ പറഞ്ഞു. 22 മധ്യേഷന്‍ രാജ്യങ്ങളും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചതായി ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോ അറിയിച്ചു. അറബ് മേഖലയിലെ 450 മില്യണ്‍ ജനങ്ങളെ ഒന്നിപ്പിക്കാനും ലോകകപ്പിനായുള്ള ആവേശം വര്‍ധിപ്പിക്കാനും ടൂര്‍ണമെന്‍റ് വഴി സാധിക്കുമെന്ന് ഇന്‍ഫാന്‍റിനോ കൂട്ടിച്ചേര്‍ത്തു

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Writer - PC Saifudheen

contributor

Editor - PC Saifudheen

contributor

Similar News