പുതിയ സിനിമ തിയറ്ററുകള്‍ തുറക്കാനൊരുങ്ങി സൌദി

15 നഗരങ്ങളിലായി മുന്നൂറ് സ്ക്രീനുകള്‍ തുടങ്ങാനാണ് ലെെസന്‍സ് കരസ്ഥമാക്കിയ ‘ലെക്സ് എന്റര്‍ടെയിന്‍മന്റ്’ ലക്ഷ്യമിടുന്നത്.

Update: 2018-08-31 03:12 GMT
Advertising

സൌദിയില്‍ തിയേറ്റര്‍ തുറക്കുന്നതിന് നാലാമത്തെ ലൈസന്‍സും കൈമാറി. ‘ലെക്സ് എന്റര്‍ടെയിന്‍മന്റ്’ കമ്പനിക്കാണ് പുതുതായി ലൈസന്‍സ് നല്‍കിയത്. 15 നഗരങ്ങളിലും ഇവര്‍‌ തിയേറ്റര്‍ തുറക്കും.

സൗദിയിൽ സിനിമാ തിയേറ്ററുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനായി അനുവദിക്കുന്ന നാലാമത്തെ ലൈസൻസാണിത്. ലോകോത്തര സിനിമാ കമ്പനിയായ ലെക്‌സ് എന്റർടൈൻമെന്റാണ് പുതുതായി തിയറ്ററുകള്‍‌ തുറക്കുക. നേരത്തെ വിവിധ കമ്പനികള്‍ പ്രഖ്യാപിച്ച അയ്യായിരത്തോളം സ്ക്രീനുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കമ്പനി എത്തുന്നത്. ഇവര്‍ തുറക്കുക മുന്നൂറ് സ്ക്രീനുകളാണ്. 15 നഗരങ്ങളിലാണ് ഇവർ തിയേറ്ററുകൾ തുറക്കുക.

Full View

ഇൻഫർമേഷൻ മന്ത്രി ഡോ. അവാദ് അൽഅവാദ് ലൈസന്‍സ് കൈമാറി. ലെക്‌സ് എന്റർടൈൻമെന്റ് കമ്പനി, അൽഹുകൈർ ടൂറിസം ആന്റ് ഡെവലപ്‌മെന്റ് ഗ്രൂപ്പ്, സൈൻപോളിസ് ഇന്റർനാഷണൽ, അൽതാഇർ ഗ്രൂപ്പ് എന്നിവ ചേർന്ന് സ്ഥാപിച്ചതാണ് പുതിയ കൺസോർഷ്യം.

Tags:    

Similar News