യമന്‍ സമാധാന ചര്‍ച്ച യു.എന്‍ അധ്യക്ഷതയില്‍ ചേരും

സമാധാന ചര്‍ച്ചകള്‍ക്ക് നാളെ ജനീവയില്‍ തുടക്കമാകും

Update: 2018-09-05 17:39 GMT
Advertising

യമന്‍ സമാധാന ചര്‍ച്ചകള്‍ക്ക് നാളെ ജനീവയില്‍ തുടക്കമാകും. യുഎന്‍ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തിലേക്ക് യമനിലെ ഭരണകൂടത്തേയും ഹൂതി വിമതരേയും ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ച തുടങ്ങാനിരിക്കെ ആശങ്കയും പ്രത്യാശയും ഒരുപോലെ പങ്കുവെക്കുന്നുണ്ട് യമന്‍ സ്വദേശികള്‍.

2016ലാണ് അവസാനമായി ഐക്യരാഷ്ട്ര സഭാ അധ്യക്ഷതയില്‍ നേരിട്ട് യമന്‍ വിഷയത്തില്‍ ചര്‍ച്ച നടന്നത്. അത് പരാജയപ്പെടുകയും ചെയ്തു. പിന്നീട് നടന്ന‌ത് യു.എന്‍ പ്രതിനിധിയെ വെച്ചുള്ള സമാധാന ശ്രമങ്ങളാണ്. അവയും ഗുണപരമായ നേട്ടമുണ്ടാക്കിയില്ല. എന്നാല്‍ ഈ വര്‍ഷം യു.എന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് നേതൃത്വം കൊടുത്ത ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലെത്തിയിരുന്നു. ഇതിന്റെ ബാക്കിയാണ് നാളെ നടക്കാനിരിക്കുന്നത്.

നിലവില്‍ രണ്ട് തലസ്ഥാനമായാണ് യമനില്‍ ഭരണം. ഒന്ന് യമന്‍ സര്‍ക്കാറിന് കീഴിലെ ഏദന്‍. രണ്ടാമത്തേത് ഹൂതി നിയന്ത്രണത്തിലുള്ള സന്‍ആ തലസ്ഥാനവും. ഇരു കൂട്ടരേയും നാളത്തെ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.

ചര്‍ച്ച സംബന്ധിച്ച് ഇരു കൂട്ടരും പ്രസ്താവന നടത്തിയിട്ടില്ല. ഇരു വിഭാഗവും നാളെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍‌. സൗദി സഖ്യസേനയും നേരത്തെ ചര്‍ച്ചയുടെ ആവശ്യം മുന്നോട്ട് വച്ചിരുന്നു.

Tags:    

Similar News