ഖശോഗിയുടെ കൊലപാതകം: തുര്‍ക്കിയുടെ ആവശ്യം സൗദി തള്ളി

ബഹ്റൈനില്‍ നടക്കുന്ന പശ്ചിമേഷ്യാ സുരക്ഷാ സമ്മേളനത്തിനിടെയായിരുന്നു സൗദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിന്‍റെ പ്രതികരണം. 

Update: 2018-10-27 12:13 GMT
Advertising

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ പ്രതികളെ വിട്ടു നല്‍കണമെന്ന തുര്‍ക്കിയുടെ ആവശ്യം സൗദി തള്ളി. സൗദിയില്‍ തന്നെ കേസിന്‍റെ വിചാരണ നടത്തും. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 18 പേര്‍ക്ക് പുറമെ ആറ് ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. മാധ്യമങ്ങള്‍ വിഭ്രാന്തി പൂണ്ടാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതെന്നും സൗദി ആരോപിച്ചു.

ബഹ്റൈനില്‍ നടക്കുന്ന പശ്ചിമേഷ്യാ സുരക്ഷാ സമ്മേളനത്തിനിടെയായിരുന്നു സൗദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിന്‍റെ പ്രതികരണം. ഖശോഗിയെ കൊന്നവരെ വിട്ടു നല്‍കണമെന്ന തുര്‍ക്കി ആവശ്യം സൌദി തള്ളി. വിചാരണ സൗദി പ്രോസിക്യൂഷന്‍ നടത്തും. വിഭ്രാന്തിയോടെയാണ് സൗദിക്കെതിരെ മാധ്യമങ്ങള്‍ വാര്‍‌ത്ത കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അമേരിക്കന്‍ നിലപാട് പ്രതിരോധ സെക്രട്ടറി വിശദീകരിച്ചു. ഒക്ടോബര്‍ രണ്ടിന് കൊല്ലപ്പെട്ട ഖശോഗിയുടെ മൃതദേഹം എവിടെയാണെന്ന് പ്രതികള്‍ കൈവശമുള്ള സൌദിയാണ് പറയേണ്ടതെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉറുദുഗാന്‍ പറഞ്ഞിരുന്നു.

Tags:    

Similar News