ജമാല്‍ ഖശോഗിയുടെ കൊലപാതകം; സൗദി പ്രോസിക്യൂട്ടര്‍ തുര്‍ക്കിയിലെത്തി

ചതുര്‍ രാഷ്ട്രങ്ങളുമായി തുര്‍ക്കി ചര്‍ച്ച നടത്തി

Update: 2018-10-28 19:29 GMT
Advertising

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതക അന്വേഷണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സൗദി പ്രോസിക്യൂട്ടര്‍ തുര്‍ക്കിയിലെത്തി. തുര്‍ക്കി പ്രോസിക്യൂട്ടറുമായി നടത്തുന്ന ചര്‍ച്ച നടത്തിയ ശേഷം പ്രധാന തീരുമാനങ്ങള്‍ അറിയിക്കുമെന്ന് തുര്‍ക്കി പ്രസിഡണ്ട് പറഞ്ഞു. സംഭവത്തില്‍ തുര്‍ക്കി ചതുര്‍ രാഷ്ട്രങ്ങളുമായി ചര്‍ച്ച നടത്തി.

ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് ജമാല്‍ ഖശോഗി കൊല്ലപ്പെട്ടത്. ഇതുവരെ ഖശോഗിയുടെ മൃതദേഹം എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. സംഭവത്തില്‍ പിടിയിലായത് ഉന്നതരടക്കം 18 സൗദി ഉദ്യോഗസ്ഥരാണ്. ഇവര്‍ സൗദി പ്രോസിക്യൂഷന്റെ കീഴിലാണുളളത്. തുര്‍ക്കി സൗദി സംയുക്ത അന്വേഷണമാണ് കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. പ്രതികള്‍ക്ക് മാത്രമേ മൃതദേഹം എവിടെയാണെന്ന് അറിയൂ. ഇതിനാല്‍ മറുപടി പറയേണ്ടത് സൗദിയാണെന്ന നിലപാടിലാണ് തുര്‍ക്കി. ഇതിനിടയിലാണ് സൗദി പ്രോസിക്യൂട്ടര്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ തുര്‍ക്കിയിലെത്തിയത്. ജര്‍മനി, ഫ്രാന്‍സ്, റഷ്യ എന്നീ രാഷ്ട്ര തലവന്മാരുമായി ഉര്‍ദുഗാന്‍ വിഷയത്തില്‍ നയതന്ത്ര ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതിനിടെ സൗദി വിദേശകാര്യ മന്ത്രിയുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി.

Tags:    

Similar News