ജമാല്‍ ഖശോഗിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് തുര്‍ക്കി പ്രോസിക്യൂഷന്‍
കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടന്‍ കൊലപാതകം നടന്നതായും റിപ്പോര്‍ട്ട് പറയുന്നു
Update: 2018-11-01 17:15 GMT
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് തുര്‍ക്കി പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട്. കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടന്‍ കൊലപാതകം നടന്നതായും റിപ്പോര്‍ട്ട് പറയുന്നു. കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിനായി എത്തിയ സൌദി പ്രോസിക്യൂട്ടര്‍ തുര്‍ക്കിയില്‍ നിന്നും മടങ്ങി.
മൃതദേഹം നശിപ്പിച്ചത് എവിടെ വെച്ചാണ് എന്നത് സംബന്ധിച്ച് ഇനിയും വിവരമില്ല. കേസില്‍ പിടിയിലായത് ഉന്നതരടക്കം 18 സൌദി ഉദ്യേഗസ്ഥരാണ്. ഇവര്‍ സൌദിയുടെ കസ്റ്റഡിയിലാണ് . ഇതിനാല്‍ ഖശോഗിയുടെ മൃതദേഹം എവിടെയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കണമെന്ന് തുര്‍ക്കി പ്രസിഡണ്ടും ആവശ്യപ്പെട്ടിരുന്നു.