അടുത്ത വർഷാരംഭത്തോടെ ഇന്തോനേഷ്യയിൽ നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യൽ തുടങ്ങുമെന്ന് സൗദി അറേബ്യ
എല്ലാകാര്യങ്ങളിലും ഇന്തോനേഷ്യൻ ഗവർമെന്‍റുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാൻ ഇതു സഹായിക്കും.
അടുത്ത വർഷാരംഭത്തോടെ ഇന്തോനേഷ്യയിൽ നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യൽ ആരംഭിക്കുമെന്ന് സൌദി അറേബ്യ. എല്ലാകാര്യങ്ങളിലും ഇന്തോനേഷ്യൻ ഗവർമെന്‍റുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാൻ ഇതു സഹായിക്കും.
തൊഴിൽ സാമൂഹ്യ വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജിയാണ് അന്തിമ തീരുമാനങ്ങള്‍ വിശദീകരിച്ചത്. എല്ലാകാര്യങ്ങളിലും ഇന്തോനേഷ്യൻ ഗവർമെൻറുമായി ധാരണയിലെത്തിയിട്ടുണ്ട്. ഒക്ടോബറിൽ ജക്കാർത്തയിൽ വെച്ചാണ് കരാർ ഒപ്പുവെച്ചത്.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിച്ചും അന്താരാഷ്ട്ര കരാറുകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ് കരാർ. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ നിന്ന് വീട്ടുജോലിക്കാരെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും തൊഴിൽ മന്ത്രി പറഞ്ഞു.