ലോക്ക്ഡൗണിൽ പുറത്തിറങ്ങി ടിക് ടോക് വീഡിയോ; യുവതി അറസ്റ്റിൽ
ഒരു മില്ല്യൺ ഫോളോവേഴ്‌സ് ഉള്ള ഗുജറാത്തി ടിക് ടോക്കർ സോനു നായകിനെയാണ് ഇസാൻപൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
Update: 2020-05-20 15:33 GMT
ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങി ടിക് ടോക് വീഡിയോ നിർമിച്ച യുവതി അറസ്റ്റിൽ. ഒരു മില്ല്യൺ ഫോളോവേഴ്‌സ് ഉള്ള ഗുജറാത്തി ടിക് ടോക്കർ സോനു നായകിനെയാണ് ഇസാൻപൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗൺ വകവെക്കാതെ രാത്രി 9 മണിക്ക് ഇസാൻപൂർ പാലത്തിന്മേൽ വീഡിയോ ഷൂട്ട് ചെയ്തതിനാണ് അറസ്റ്റ്.
പാലത്തിനു മുകളിലെ റോഡിൽ കിടന്നാണ് സോനു നായക് വീഡിയോ ഉണ്ടാക്കിയതെന്ന് പൊലീസ് ഇൻസ്‌പെക്ടർ ജെ.എം സോളങ്കി പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 21-കാരിയെ ജാമ്യത്തിൽ വിട്ടു.