ഷെയർചാറ്റ് സ്റ്റാർ പാർട്ട്ണർ അവാർഡ് മീഡിയവണ്ണിന്

2022-ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള 'മോസ്റ്റ് വാല്യൂഡ് ന്യൂസ് പാർട്ണർ ഓഫ് ദി ഇയർ' പുരസ്‌കാരത്തിനാണ് മീഡിയവണ്ണിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

Update: 2022-12-30 07:31 GMT
Editor : André | By : Web Desk
Advertising

പ്രമുഖ സാമൂഹ്യ മാധ്യമമായ ഷെയർചാറ്റിന്റെ മലയാളത്തിലെ 'സ്റ്റാർ പാർട്ണർ അവാർഡ്' മീഡിയവണ്ണിന്. 2022-ൽ ഷെയർചാറ്റിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള 'മോസ്റ്റ് വാല്യൂഡ് ന്യൂസ് പാർട്ണർ ഓഫ് ദി ഇയർ' പുരസ്‌കാരത്തിനാണ് മീഡിയവണ്ണിനെ തെരഞ്ഞെടുത്തിരിക്കുന്നത്. മീഡിയവൺ പ്ലാറ്റ്‌ഫോമുകളിലൂടെ ലക്ഷക്കണക്കിന് പ്രേക്ഷകർക്ക് വാർത്തകളും മറ്റു വിശേഷങ്ങളും അറിയാൻ കഴിഞ്ഞുവെന്നും, ആധികാരികവും ആകർഷകവുമാണ് മീഡിയവണ്ണിന്റെ ഉള്ളടക്കം എന്നും ഷെയർചാറ്റ് അധികൃതർ പറഞ്ഞു.

മീഡിയവൺ ടി.വി, മീഡിയവൺ ലൈറ്റ് എന്നിങ്ങനെ രണ്ട് പേജുകളാണ് ഷെയർചാറ്റിൽ മീഡിയവണ്ണിന് ഉള്ളത്. ഈ വർഷം ഇവയിലൂടെ 171 ദശലക്ഷം പേരാണ് വീഡിയോകൾ കണ്ടത്. ഇതിനു പുറമെ,13 ലക്ഷത്തിലേറെ എൻഗേജ്‌മെന്റും ഒന്നര ലക്ഷത്തിലേറെ ഷെയറുകളും ഉണ്ടായി. മലയാളത്തിൽ മറ്റൊരു വാർത്താ മാധ്യമത്തിനും ഇത്രയധികം എൻഗേജ്‌മെന്റും വീഡിയോ കാഴ്ചകളും ഷെയറും ഉണ്ടായിട്ടില്ലെന്ന് ഷെയർചാറ്റ് പങ്കുവെച്ച കണക്കുകൾ പറയുന്നു.

ബാംഗ്ലൂർ ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ കമ്പനിയായ ഷെയർചാറ്റ് പ്രാദേശിക ഭാഷകളിൽ ഏറ്റവുമധികം ഉപയോക്താക്കളുള്ള മൊബൈൽ ആപ്ലിക്കേഷനാണ്. ഹിന്ദി, മലയാളം, മറാഠി, ബംഗാളി, ഗുജറാത്തി, പഞ്ചാബി, തമിഴ്, തെലുഗു, കന്നട, ഒഡിയ, ഭോജ്പുരി, അസമീസ്, രാജസ്ഥാനി, ഹരിയാൻവി എന്നീ ഭാഷകളിൽ ഷെയർചാറ്റ് പ്രവർത്തിക്കുന്നുണ്ട്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News