പന്തിന്റെ വീട്ടിൽ റെയ്നയും ഹർഭജനും ശ്രീശാന്തും, പിറന്നാൾ ആഘോഷ നിറവിൽ റാം ചരൺ- ഇന്നത്തെ ട്വിറ്റർ ട്രന്‍റിങ് വാർത്തകള്‍

സവർക്കർ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ഏക്നാഥ് ഷിൻഡെയുടെ പ്രസ്താവനയും ട്വിറ്ററില്‍ വൈറലാണ്

Update: 2023-03-26 15:52 GMT
twitter trending, ram charan,
AddThis Website Tools
Advertising

'സാഹോദര്യമാണ് എല്ലാം':പന്തിന്റെ വീട്ടിൽ റെയ്നയും ഹർഭജനും ശ്രീശാന്തും

വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ വീട്ടിൽ സന്ദർശിച്ച് മുൻതാരങ്ങളായ സുരേഷ് റെയ്ന, ഹർഭജൻ സിങ്, എസ്.ശ്രീശാന്ത്. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഡിസംബർ 30നായിരുന്നു പന്ത് സഞ്ചരിച്ച കാർ, ഡിവൈഡറിൽ തട്ടി മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പിറന്നാൾ ആഘോഷ നിറവിൽ റാം ചരൺ

പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ട് നടൻ റാം ചരൺ. നാളെയാണ് താരത്തിന്റെ പിറന്നാൾ. പുതിയ ചിത്രമായ ആർസി 15ന്റെ ലൊക്കേഷനിലാണ് താരത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. ചിത്രത്തിലെ നായികയായ കിയാര അദ്വാനി സംവിധായകൻ എസ് ശങ്കർ, കൊറിയോഗ്രാഫർ പ്രഭുദേവ എന്നിവർക്കൊപ്പമാണ് താരം പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

സവർക്കർ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണം- ഏക്നാഥ് ഷിൻഡെ

മാപ്പ് പറയാൻ തന്റെ പേര് സവർക്കറല്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രംഗത്ത്. സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും സവർക്കർ ഇന്ത്യയുടെ മുഴുവൻ പ്രതീകമാണെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു.

ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്നു

സംവിധായകൻ ടിനു പാപ്പച്ചനും നടൻ ദുൽഖർ സൽമാനും ഒന്നിക്കുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. അടുത്തവർഷമാകും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News