വനിതാ ദിനം- സർക്കാർ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് തെലങ്കാന- ഇന്നത്തെ ട്വിറ്റർ ട്രന്റിങ് വാർത്തകൾ

കേന്ദ്ര സർക്കാരിനും ആർ.എസ്.എസ്സിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി രംഗത്തത്തെത്തിയതും രാജ്യത്തെ ഹോളി ആഘോഷങ്ങളും ട്വിറ്ററിനെ സജീവമാക്കി

Update: 2023-03-07 15:55 GMT
Advertising

വനിതാദിനത്തില്‍ പ്രത്യേക അവധി

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തെലങ്കാനയിലെ സർക്കാർ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പ് തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം #InternationalWomensDay

മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം. 1975ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതോടെയാണ് വനിതാദിനം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ഇതിന് മുന്നേ തന്നെ വനിതാ ദിനമായി മാർച്ച് എട്ട് ആചരിച്ച് വന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അംഗീകരിച്ചതോടെ ഈ ദിനത്തിന് ഏറെ ശ്രദ്ധകിട്ടിത്തുടങ്ങി.

ഹോളിയില്‍ കളറാകാൻ ഐഫോൺ 14

ഐഫോൺ 14, ഐഫോൺ 14 പ്ലസ് തുടങ്ങിയവയുടെ പുതിയ മോഡൽ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ കമ്പനി. മഞ്ഞ നിറത്തിലുള്ള പുതിയ മോഡലിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. സവിശേഷതകളുടെ കാര്യത്തിൽ നിലവിലുള്ള മോഡലിന് സമാനമായിരിക്കും. നിറത്തിൽ മാത്രമേ വ്യത്യാസമുള്ളൂ. മാർച്ച് 14ന് വിപണിയിൽ ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചു.

'ആർ.എസ്.എസ് ഇന്ത്യയിലെ സ്ഥാപനങ്ങളെല്ലാം പിടിച്ചടക്കി'; രാഹുൽ ഗാന്ധി 

കേന്ദ്ര സർക്കാരിനും ആർ.എസ്.എസ്സിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർ.എസ്.എസ് ഇന്ത്യയിലെ സ്ഥാപനങ്ങളെല്ലാം പിടിച്ചടക്കിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. 'ഇന്ത്യയിലെ ജനാധിപത്യ മത്സരത്തിന്റെ സ്വഭാവം പൂർണ്ണമായും മാറിയിരിക്കുന്നു. അത് മാറിയതിന് കാരണം ആർഎസ്എസ് എന്ന മതമൗലിക, ഫാസിസ്റ്റ് സംഘടന, ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുത്തതാണ്,'- രാഹുൽ ഗാന്ധി പറഞ്ഞു.

ധാക്കയില്‍ സ്ഫോടനം


ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. 100 പേർക്ക് പരിക്കേറ്റതായാണ് വിവരം. ധാക്കയിലെ തിരക്കേറിയ മാർക്കറ്റിലാണ് സ്ഫോടനമുണ്ടായതെന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നുമാണ് അധികൃതർ നൽകുന്ന വിവരം.

നെയ്മറിന് സീസണിലെ മത്സരങ്ങൾ നഷ്ടമാകും #Neymar 

മത്സരത്തിനിടെ പരിക്കേറ്റ പിഎസ്ജിയുടെ ബ്രസീലിയൻ താരം നെയ്മറിന് സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാകും. വലത് കണങ്കാലിന് ശസ്ത്രക്രിയ നടത്തുന്ന താരത്തിന് മൂന്ന് മുതൽ നാല് മാസം വരെ പുറത്തിരിക്കേണ്ടി വരും. കാലിലെ തുടർപരിക്കുകളെ തുടർന്ന് ശാസ്ത്രക്രിയ നിർബന്ധമാണെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ദോഹയിലെ ആസ്‌പെറ്റാർ ആശുപത്രിയിലായിരിക്കും ശസ്തക്രിയയെന്ന് പി.എസ്.ജി മാനേജ്‌മെന്റ് അറിയിച്ചു. ശക്തനായി കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു വാർത്തകളോടുള്ള നെയ്മറിന്റെ പ്രതികരണം.

ഹോളി ആഘോഷമാക്കി ഇന്ത്യൻ ടീം

ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിനുള്ള തയാറെടുപ്പിനിടെ ഹോളി ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ബാറ്റർ ശുഭ്മാൻ ഗിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഗിൽ തന്നെയാണ് ടീം ബസിൽനിന്നുള്ള വിഡിയോ പകർത്തിയത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News