പെഗാസസ് രാഹുൽ ഗാന്ധിയുടെ ഫോണിലല്ല, മനസിലെന്ന് ശിവരാജ് സിങ് ചൗഹാൻ, മുംബൈ ഇന്ത്യൻസിന്റെ വെടിക്കെട്ട്; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങൾ

സൂറത്ത് റെയിൽവെ സ്റ്റേഷനിലെ സ്‌ക്രീനിൽ 'ജയ്ശ്രീറാം' അഭിവാദ്യവും ട്വിറ്ററിനെ സജീവമാക്കി

Update: 2023-03-05 17:01 GMT
Advertising

തന്റെ ഫോൺകോളുകൾ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായുള്ള രാഹുൽഗാന്ധിയുടെ പരാമർശത്തിനെതിരെ മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പ്രഥമ വനിതാ പ്രീമിയർ ലീഗിന് ഇന്നലെ തുടക്കമായി. ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങള്‍

വനിതാ പ്രീമിയർ ലീഗ്‌ 

വനിതാ പ്രീമിയർ ലീഗ് ട്വന്റി ട്വന്റി ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 143 റൺസിന്റെ വമ്പൻ ജയം. 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ജയ്ന്റ്‌സ് 15.1 ഓവറിൽ 64 റൺസിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ 30 പന്തിൽ നേടിയ 65 റൺസിന്റെ കരുത്തിലാണ് കൂറ്റൻ സ്‌കോർ നേടിയത്. ഹെയ്‌ലി മാത്യൂസ്, അമേലിയ കെർ എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. ഗുജറാത്തിന്റെ ക്യാപ്റ്റൻ ബെത്ത് മൂണി പരിക്കേറ്റ് പിൻമാറിയതും സ്റ്റാർ ആൾ റൗണ്ടർ ആഷ്‌ലി ഗാർഡ്‌നർ പൂജ്യത്തിന് പുറത്തായതും തിരിച്ചടിയായി. മുംബെ നിരയിൽ സായ്ക ഇഷാക്ക് 4 വിക്കറ്റ് വീഴ്ത്തി.

മിതാലിരാജിന്റെ വൈറല്‍ ഡാൻസ്

വൈറലായി മിതാലിരാജിന്റെ ഡാൻസ് വീഡിയോ. ഗുജറാത്ത് ജയ്ന്റസ് ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി ട്വന്റി ടൂർണമെന്റിന് ഇന്നലെയാണ് മുംബൈയിൽ തുടക്കമായത്. ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 143 റൺസിൽ വിജയിച്ചു. 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ജയ്ന്റ്‌സ് 15.1 ഓവറിൽ 64 റൺസിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ , ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ 30 പന്തിൽ നേടിയ 65 റൺസിന്റെ കരുത്തിലാണ് കൂറ്റൻ സ്‌കോർ നേടിയത്. ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഡൽഹി കാപ്പിറ്റൽസിനെ നേരിടും

'പെഗാസസ് രാഹുൽ ഗാന്ധിയുടെ ഫോണിലല്ല, മനസില്‍'

പെഗാസസ് രാഹുൽ ഗാന്ധിയുടെ ഫോണിലല്ല, മനസിലാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. അത് കോൺഗ്രസിന്റെ ഡിഎൻഎയിൽ അലിഞ്ഞു ചേർന്നു. രാഹുല്‍ഗാന്ധിയുടെ കഴിവില്‍ എനിക്ക് സഹതാപമുണ്ടെന്നും ചൗഹാൻ പറഞ്ഞു. കഴിഞ്ഞദിവസം കേംബ്രിഡ് സർവകലാശാലയിൽ തന്റെ ഫോൺകോളുകൾ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി രാഹുൽഗാന്ധി പറഞ്ഞിരുന്നു. തുടർന്നായിരുന്നു ചൗഹാന്റെ പരാമർശം.

സൂറത്ത് റെയിൽവെ സ്റ്റേഷനിലെ സ്‌ക്രീനിൽ 'ജയ്ശ്രീറാം' അഭിവാദ്യം- വിവാദം

ഗുജറാത്തിലെ സൂറത്ത് റെയിൽവെ സ്റ്റേഷനിലെ എൽ.ഇ.ഡി സ്‌ക്രീനിൽ 'ജയ്ശ്രീറാം' അഭിവാദ്യം പ്രദർശിപ്പിക്കുന്നതിനെച്ചൊല്ലി വിവാദം. ഇത് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ടോ, ഇത് നിയമപരമാണോ എന്ന അടിക്കുറിപ്പോടെ മാധ്യമപ്രവർത്തകൻ അഹമ്മദ് കബീറാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. സൂറത്ത് റെയിൽവേ സ്റ്റേഷന് പുറത്ത് പ്രധാന കവാടത്തിന് സമീപമുള്ള ഇൻഫർമേഷൻ സ്‌ക്രീനിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി സ്‌ക്രീനിലാണ് 'ജയ്ശ്രീറാം' സന്ദേശം തെളിയുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News