അപൂർവനേട്ടവുമായി പാണ്ഡ്യസഹോദരങ്ങൾ; അഞ്ച് വർഷത്തിനിടെ ഗുജറാത്തിൽ കാണാതായത് 41,621 സ്ത്രീകളെ, ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍

ഗുസ്തി താരങ്ങളുടെ സമരവും കേരള സ്റ്റോറിയും ഇന്ന് ട്വിറ്ററിനെ സജീവമാക്കി

Update: 2023-05-07 14:55 GMT
Advertising

ലഖ്‌നൗവിനെതിരെ ഗുജറാത്തിന് കൂറ്റൻ ജയം #GTvLSG

ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ ജയം. 56 റൺസിനാണ് ഗുജറാത്ത് ലഖ്‌നൗവിനെ തകർത്തത്. ലഖ്‌നൗവിനായി ഓപ്പണർമാരായ ക്വിന്റൺ ഡീക്കോക്കും കെയിൽ മെയേഴ്‌സും പൊരുതി നോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. ഡിക്കോക്ക് 70 റൺസെടുത്തപ്പോൾ മെയേഴ്‌സ് അർധസെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ വീണു. ലഖ്‌നൗവിനായി മോഹിത് ശർമ നാല് വിക്കറ്റ് വീഴ്ത്തി.

അപൂർവനേട്ടവുമായി പാണ്ഡ്യസഹോദരങ്ങൾ #KrunalPandya

അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഏറ്റുമുട്ടാനിറങ്ങിയപ്പോൾ പിറന്നത് ചരിത്രം. ഇന്ത്യൻ ക്രിക്കറ്റിലെ സഹോദരങ്ങളായ ഹർദിഖ് പാണ്ഡ്യയുടേയും ക്രുണാൽ പാണ്ഡ്യയുടേയും നായകത്വത്തിന് കീഴിലാണ് ഇന്ന് ടീമുകൾ കളത്തില്‍ ഇറങ്ങിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് രണ്ട് സഹോദരങ്ങൾ നയിക്കുന്ന ടീമുകൾ ഏറ്റുമുട്ടുന്നത്. പരിക്കിനെ തുടർന്ന് ലഖ്‌നൗ നായകൻ കെ.എൽ രാഹുൽ ടീമിൽ നിന്ന് പുറത്തായതോടെയാണ് ക്രുണാൽ പാണ്ഡ്യയെ തേടി പുതിയ ദൗത്യം എത്തിയത്. കെ.എൽ രാഹുലിന് ഐ.പി.എല്ലിലെ തുടർന്നുള്ള മത്സരങ്ങൾ നഷ്ടമാവും.

അഞ്ച് വർഷത്തിനിടെ ഗുജറാത്തിൽ കാണാതായത് 41,621 സ്ത്രീകളെ  #The Gujarat Story

അഞ്ച് വർഷത്തിനിടെ ഗുജറാത്തിൽ 40,000-ൽ അധികം സ്ത്രീകളെ കാണാതായെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്. 2016-ൽ 7105 സ്ത്രീകളെ കാണാതായപ്പോൾ 2017-ൽ 7712, 2018-ൽ 9246, 2019-ൽ 9268, 2020-ൽ 8290 എന്നിങ്ങനെയാണ് കാണാതായ സ്ത്രീകളുടെ എണ്ണം. ആകെ 41,621 സ്ത്രീകളെയാണ് കാണാതായത്.

'ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയും'; മുന്നറിയിപ്പുമായി ഗുസ്തി താരങ്ങള്‍ #Bajrang Punia

ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയുമെന്ന് ഗുസ്തി താരങ്ങൾ. ഈ മാസം 21ന് മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. താരങ്ങൾക്ക് നീതി ലഭിച്ചേ പറ്റൂവെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തും പറഞ്ഞു.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷകനേതാവ് രാകേഷ് ടികായത്ത് #Rakesh Tikait

ഡല്‍ഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയേറുന്നു. ഭാരതീയ കിസൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് സമര വേദിയിൽ എത്തി. സമരത്തിന് ഐക്യദാർഢ്യവുമായെത്തിയ കർഷകരെ ഡൽഹി-ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു.

ജോ റൂട്ട് രാജസ്ഥാന്‍ ടീമില്‍  #Joe Root

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട് രാജസ്ഥാന്‍ ടീമില്‍ ഇടംപിടിച്ചു. ഈ സീസണില്‍ ആദ്യമായാണ് റൂട്ട് രാജസ്ഥാനായി കളത്തിലിറങ്ങുന്നത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News