ഓറിയന്‍റല്‍ കോളേജ്; ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകള്‍ക്ക് പ്രകൃതി നല്‍കിയ ആതിഥ്യം

Update: 2019-06-29 09:05 GMT
Advertising

പ്രകൃതിയെ കെട്ടിപ്പിടിച്ച് മറക്കുന്ന കോടമഞ്ഞ്, കുന്നിന്‍ ചെരിവുകളെ തൊട്ടു നീങ്ങുന്ന മഴ മേഘങ്ങള്‍, ഇളം കാറ്റില്‍ സദാതലയിളക്കുന്ന തേയിലത്തോട്ടങ്ങള്‍, സന്ദര്‍ശിക്കാനും താമസിക്കാനും ഇതിനെക്കാള്‍ നല്ലൊരു ലക്ഷ്യസ്ഥാനം വേറെയുണ്ടാകില്ല. വയനാട്ടിലെ പ്രകൃതിമനോഹരമായ ലക്കിടിയിലാണ് ഓറിയന്‍റല്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സ്ഥിതി ചെയ്യുന്നത്. പഠനത്തിന് എന്ത് കൊണ്ടും അനുയോജ്യമായ തണുത്തതും ശാന്തവുമായ പ്രകൃതി.

1995 ല്‍ സംരഭകനായ ശ്രീ. എൻ. കെ. മുഹമ്മദിന്റെ ഉൾക്കാഴ്ചയിലും ദീര്‍ഘവീക്ഷണത്തിലുമായിരുന്നു കോഴിക്കോട് നിന്ന് ഒന്നര മണിക്കൂർ അകലെ ലക്കിടിയാണ് ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്ഥാപനം തുടങ്ങാന്‍ അദ്ദേഹം കണ്ടെത്തിയ ഇടം. HOSPITALITY MANAGEMENT കോഴ്സുകള്‍ പഠിക്കാന്‍‍ മറ്റൊരു സ്ഥലം അദ്ദേഹത്തിന്‍റെ മനസ്സില്‍ കടന്നുവന്നില്ല എന്ന് വേണം കരുതാന്‍. അത്യാധുനിക ക്ലാസ്മുറികളും പരിശീലന ലബോറട്ടറികളും ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായി ഇതിനകം മാറാന്‍ ഈ സ്ഥാപനത്തിനായി. കേരള സർക്കാരിന്‍റെ മികച്ച ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ള അവാര്‍ഡ് എട്ട് തവണ കരസ്ഥമാക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു എന്നത് തന്നെയാണ് ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം. നാട്ടിലെയും മറുനാട്ടിലെയും വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണടച്ച് തെരഞ്ഞെടുക്കാന്‍‍ പറ്റിയൊരിടമായി ഓറിയന്‍റല്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാറാന്‍ മറ്റൊരു കാരണവുമന്വേഷിക്കേണ്ടതില്ല. ‌ഈ മേഖലയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നാണിന്ന് OSHM.

GHRDC ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്ഥാപനമായി ഓറിയന്‍റല്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിനെ തെരെഞ്ഞെടുക്കുകയും ചെയ്തു. ശ്രീ കെ.സി റോബിൻസാണ് സ്ഥാപനത്തിന്‍റെ പ്രിന്‍സിപ്പലും ‍ഡയറക്ടറും.

ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍‌ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജിയില്‍ അഫിലേറ്റ് ചെയ്യപ്പെട്ട കോളേജാണ് ലക്കിഡിയിലെ ഓറിയന്‍റല്‍ സ്ഥാപനങ്ങള്‍. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ എന്നിവയില്‍ ലോകത്തെ തന്നെ മികച്ച ഉദ്യോഗാര്‍ത്ഥികളെ നല്‍കുന്നവര്‍ക്കുള്ള അംഗീകാരം കൂടെയാണിത്. ഈ മേഖലയിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശം നാഷണല്‍ ലെവലില്‍ നടക്കുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്സാം (JEE) വഴിയാണ്. അതിനാല്‍ രാജ്യത്തിന്‍റെ നാനാ ഭാ‌ഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും പ്രവേശത്തിനായി എത്തുന്നത്. ഇതിലൂടെ വിവിധ സംസ്കാരങ്ങളുമായി ഇടകലര്‍ന്നുള്ള ഒരു പാഠ്യരീതിയാണ് ഓറിയന്‍റല്‍ ഗ്രൂപ്പ് നല്‍കുന്നത്.

2005 മുതലാണ് പാചകകലക്കായി ഹോട്ടല്‍‍ മാനേജ്മെന്‍റ് ആന്‍റ് കുലിനറി ആര്‍ട്ട് എന്ന കോഴ്സ് തുടങ്ങുന്നത്. ഗ്രൂപ്പിന്‍റെ തന്നെ ‌ഫൈവ്സ്റ്റാര്‍ ഹോട്ടലായ വൈത്തിരി വില്ലേജ് റിസോര്‍ട്ട് ആന്‍റ് സ്പായ്ക്ക് അടുത്താണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ അഡ്മിനിസ്ട്രേഷന്റെയും മാനേജ്മെന്റിന്റെയും സൂക്ഷ്മപരിശീലനത്തിന് ഇതു വഴി വിദ്യാർത്ഥികൾക്ക് സാധിക്കും. പിന്നീടങ്ങോട്ടുള്ള ഔദ്യോഗിക കാലഘട്ടങ്ങളില്‍ ഇതു നന്നായി സ്വാധിനിച്ചിട്ടുണ്ടെന്ന് പലരും അനുഭവങ്ങള്‍ പങ്ക് വെക്കുകയുണ്ടായി.

ഒ‌.എസ്‌.എച്ച്‌.എമ്മിലെ ഫീസ് ഘടനയാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. സ്ഥാപനം നടത്തിപ്പ് ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആയതിനാലും, ദേശീയ കൗൺസിലിന്റെ ഭാഗമായ ബി.എസ്സ്.എച്ച്.ആൻഡ്.എച്ച് പ്രോഗ്രാമിന്‍റെ ആനുകൂല്യവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്നതിനാലുമാണ് കുറഞ്ഞ ഫീസ്ഘടന നിലനിര്‍ത്താന്‍ സാധിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഫീസ് നിരക്കിനെക്കാള്‍ കുറവാണ് OSHM ലേതെന്നത് ശ്രദ്ധേയമാണ്.

വിട്ടുവീഴ്ചയില്ലാത്തതും എന്നാല്‍ മികച്ചതുമായ വിദ്യാഭ്യാസ അന്തരീക്ഷം പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുന്നതിനാലും OSHM ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നാള്‍ക്കുനാള്‍ ഓരോരോ നാഴികക്കല്ലുകൾ പിന്നിട്ടു കൊണ്ടിരിക്കുകയാണ്.

ഹോട്ടൽ മാനേജ്മെന്റിൽ ഓഫർ ചെയ്യുന്ന ഡിഗ്രി കോഴ്സുകൾ:

  • Bachelor of Hotel Management (BHM) - four years. Approved by AICTE
  • B.Sc. Hotel Management & Catering Science
  • B.Sc. Hotel Management & Culinary Arts
  • Bachelor of Hotel Administration

അഡ്മിഷനുവേണ്ടിബന്ധപെടുക:

8589838589 – 8086622216 - 8086622254 – (Hotel Management)

B.Sc. Hospitality & Hotel Administration - Affiliated to NCHMCT

ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവക്കായി പ്രൊഫഷണലുകളെ നൽകുന്നതാണ് ഈ കോഴ്സിന്റെറ ലക്ഷ്യം. റെയിൽവേ കാറ്ററിംഗ്‌, ഷിപ്പിംഗ്, ക്രൂയിസ്ലൈനുകൾ, എയർലൈൻസ് (ഓൺ-ബോർഡിലും, ഓൺ-ഗ്രൌണ്ടിലും), റെസ്റ്റോറന്റ് ശൃംഖലകൾ, ആശുപത്രി ശൃംഖലകൾ, ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും മറ്റ് സേവന മേഖലകളിലെ നിരവധി അവസരങ്ങളും ഇതുവഴി സാധിക്കും. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ എൻ.‌സി‌.എച്ച്‌.എം‌.സി.ടി പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.

ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍‌ മാനേജ്മെന്റ്‌ ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട കോഴ്സ് ആയതിനാല്‍ തന്നെ ജോയിന്റ് എന്‍ട്രന്‍സ് എക്സാം (JEE) വഴിയാണ് 3 വർഷത്തെ ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കുള്ള പ്രവേശനം. ശേഷിക്കുന്ന സീറ്റിലേക്കാണ് കോളേജ് ഇനി നേരിട്ട് പ്രവേശനം നടത്താന്‍ സാധിക്കുകയുള്ളൂ. താൽപ്പര്യമുള്ളവർക്ക് അപേക്ഷാ ഫോമുകൾ സമർപ്പിക്കാം.

Master of Hotel Management (MHM)

Post Graduate Degree Programme

ഹോട്ടല്‍ മാനേജ്മെന്‍റിലെ ബിരുദാനന്തര ബിരുദം നല്‍കുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് OSHM. നാല് സെമസ്റ്ററുകളാണ് കോഴ്സിന്റെ കാലാവധി.

  • Bachelor of Arts Visual Communication (BA VC)
  • Bachelor of Arts Mass Communication & Journalism (BA MCJ)
  • Bachelor of Arts Multi Media (BA MM)
  • B.Sc. Costume & Fashion Designing (B.Sc. C&FD)
  • Bachelor of Travel & Tourism Management (BTTM)
  • Bachelor of Computer Applications (BCA)
  • Bachelor of Business Administration (BBA)
  • B.Com (Finance)
  • B.Com (Computer Application)

അഡ്മിഷനുവേണ്ടിബന്ധപെടുക:

8086622253, 8943948943, 8943958943– (Professional Degree Courses)

കൂടുതൽവിവരങ്ങൾക്ക് - www.orientalschool.com ൽ ലോഗിൻ ചെയ്യുക

Similar News