പ്രളയഭീകരതയെ അതിജീവിച്ച് കേരളം വികസനക്കുതിപ്പിലേക്ക്
Update: 2019-09-11 09:11 GMT
സംസ്ഥാനചരിത്രത്തിലാദ്യമായി സാമൂഹിക വികസനത്തിലൂന്നി 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കിഫ്ബി നടപ്പിലാക്കുന്നു.
കിഫ്ബി നടപ്പിലാക്കുന്ന/പൂര്‍ത്തീകരിച്ച പ്രധാന പദ്ധതികള്‍
- 700 കോടി രൂപാ ചെലവില്‍ എല്ലാ പൊതുവിദ്യാലയ സ്ഥാപനങ്ങളും സ്മാര്‍ട്ടാകുന്നു.
- സെക്കന്ററി, ഹയര്‍സെക്കന്ററി തലത്തില്‍ 45,000 ക്ലാസ്മുറികള്‍ സ്മാര്‍ട്ടായിക്കഴിഞ്ഞു.
- 10000 ത്തോളം പ്രൈമറി സ്കൂളുകളില്‍ ഹൈ-ടെക് ലാബ് സ്ഥാപിക്കുന്നു.
- എല്ലാ നിയോജകമണ്ഡലങ്ങളിലും 5 കോടി രൂപ വീതം ചെലവില്‍ ഒരു സ്കൂള്‍ മികവിന്റെ കേന്ദ്രമാക്കുന്നു.
- 229 സ്കൂളുകളില്‍ 3 കോടി രൂപാ വീതം ചെലവില്‍ അടിസ്ഥാന സൗകര്യ വികസനം.
- 10 സര്‍ക്കാര്‍ ആശുപത്രികളില്‍ ആധുനിക കാത്ത്ലാബ് സൗകര്യവും 44 സ്ഥലങ്ങളില്‍ ഡയാലിസിസ് യൂണിറ്റും സ്ഥാപിക്കും.
- 15 സര്‍ക്കാര്‍ ആശുപത്രികളില്‍ 1500 കോടി രൂപാ മുതല്‍ മുടക്കില്‍ നവീകരിക്കുന്നു.
- 12,000 കോടിരൂപാ ചെലവില്‍ 300ല്‍പരം പാലങ്ങളും റോഡുകളും ഫ്ലൈഓവറുകളും, റെയില്‍വേ മേല്‍പ്പാലങ്ങളും നിര്‍മ്മിക്കുന്നു.
- 1200 കിലോമീറ്റര്‍ നീളത്തില്‍ 3500 കോടി രൂപാ ചെലവില്‍ മലയോര ഹൈവേ നിര്‍മിക്കുന്നു.
- 600 കിലോമീറ്റര്‍ നീളത്തില്‍ 6500 കോടി രൂപാ ചെലവില്‍ സൈക്കിള്‍ ട്രാക്കോട് കൂടിയ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നു.
- വൈദ്യുതിമേഖലയുടെ നവീകരണത്തിനായി 5200 കോടി രൂപാ ചെലവില്‍ ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി നടപ്പിലാക്കും.
- 3500 കോടി രൂപാ മുടക്കി 70 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കും.
- 1500 കോടി രൂപാ മുതല്‍ മുടക്കി സ്ഥാപിക്കുന്ന കെഫോണ്‍ (KFON) വഴി എല്ലാവര്‍ക്കും ഇന്‍ര്‍നെറ്റ് ലഭ്യമാക്കും.
- വ്യാവസായിക വികസനത്തിന് 14000 കോടി രൂപാ മുടക്കി ഭൂമി ഏറ്റെടുക്കും.
പദ്ധതികളുടെ ഗുണനിലവാരം അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കിഫ്ബി ഇന്‍സ്പെക്ഷന്‍ അതോറിറ്റി ഉറപ്പാക്കുന്നു.