ലോക്ഡൌണിന്‍റെ വിരസത കുഞ്ഞുങ്ങളറിയില്ല; ഓണ്‍ലൈന്‍ ക്യാമ്പുമായി ചോയ്സ് സ്കൂള്‍

മൂന്നു മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പ്. സീറ്റുകള്‍ പരിമിതമാണ്, പ്രവേശനം സൌജന്യമാണ്.

Update: 2021-05-06 07:47 GMT
By : Web Desk
Advertising

വീണ്ടുമൊരു ലോക്ക്ഡൌണ്‍ കൂടി. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങളില്‍ നിന്ന് നമ്മുടെ കുരുന്നുകള്‍ ഒന്ന് ശ്വാസം വിട്ട് വരുന്നതേയുള്ളൂ. അപ്പോഴേക്കാണ് കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ആദ്യം മിനി ലോക്ക്ഡൌണും ഇപ്പോഴിതാ ലോക്ക്ഡൌണും പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനം.

സ്കൂള്‍ എന്തെന്നറിയാതെ, ക്ലാസ് റൂമിലെ പഠനം എങ്ങനെയെന്നറിയാതെ നിരവധി കുട്ടികളാണ് ഓണ്‍ലൈനിലൂടെ പഠനത്തിന്‍റെ ആദ്യാക്ഷരം അറിഞ്ഞത്. സ്കൂള്‍ വര്‍ക്കുകളും ഹോം വര്‍ക്കുകളും വീട്ടില്‍ തന്നെയായ അവസ്ഥ. അമ്മമാര്‍ക്കും ടെന്‍ഷന്‍.. വീണ്ടും ഒരു ലോക്ക്ഡൌണ്‍ കൂടി വരുമ്പോള്‍ ഇത്തരം ആശങ്കകള്‍ വീണ്ടും നമ്മുടെ കുഞ്ഞുങ്ങളിലും മാതാപിതാക്കളിലും ഉയരുകയാണ്.

ലോക്ക്‍ഡൌണ്‍ ഒക്കെ പ്രഖ്യാപിച്ചോട്ടെ, നമ്മുടെ കുരുന്നുകളൊരിക്കലും അതിന്‍റെ വിരസതയിലായിപ്പോകരുത്. കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി രണ്ടു ദിവസത്തെ ഒരു സമ്മര്‍ ക്യാമ്പുമായി എത്തിയിരിക്കുകയാണ് ചോയ്സ് കിന്‍ഡര്‍ ലാന്‍റ് സ്കൂള്‍. മൂന്നു മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഈ ക്യാമ്പില്‍ പങ്കെടുക്കാം.

കുട്ടികള്‍ക്കായുള്ള കളികളാണ് ക്യാമ്പിന്‍റെ പ്രത്യേകത. കളിയിലൂടെ അല്‍പം കാര്യവും ഈ ഓണ്‍ലൈന്‍ ക്ലാസിലൂടെ അവര്‍ക്ക് പകര്‍ന്ന് കിട്ടുകയും ചെയ്യും. പാട്ടും കഥകളും കളികളും മാത്രമല്ല, കുറച്ച് പാചകവും വാചകവും കരവിരുതും ഒരല്‍പം കൌശലവും കൂടിയാകുമ്പോള്‍ ഈ രണ്ടുദിവസത്തെ ക്യാമ്പ് നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഒരിക്കലും മറക്കുകയില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ 11 മുതല്‍ 12 മണി വരെയാണ് ക്യാമ്പ്. സീറ്റുകള്‍ പരിമിതമാണ്. പ്രവേശനം സൌജന്യമാണ്.

വീടിനുള്ളിലായി പോകുന്ന കുട്ടികളെ, പ്രത്യേകിച്ച് ആഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ പരിപാലനവും വ്യക്തിത്വവികസനവും എങ്ങനെയെന്നതില്‍ മാതാപിതാക്കളുടെ ആശങ്കകളും പങ്കുവെക്കാം. ചോയിസ് സ്കൂളിലെ ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ. അമൃത വിജയന്‍ മാതാപിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതായിരിക്കും. 8ന് രാവിലെ 9.30 മുതലാണ് മാതാപിതാക്കള്‍ക്കുള്ള ക്യാമ്പ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍: 9745784858

ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെയുള്ള ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക:

http://vumi.in/choice-2021


Tags:    

By - Web Desk

contributor

Similar News