പാഠ്യവിഷയങ്ങളെ കളിയായും, കഥകളായും പഠിക്കാൻ ഇനി ''ഈ മാഷ്''
വിദഗ്‍ധരും, പ്രഗത്ഭരുമായ അധ്യാപകരിൽ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ സുതാര്യമായ രീതിയിൽ അറിവ് വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നു എന്നതാണ് ''ഈ മാഷ് ലേർണിംഗ് ആപ്പി''ന്‍റെ പ്രത്യേകത.
പാഠ്യഭാഗങ്ങൾ കഥപോലെ പറഞ്ഞു തരുന്ന അധ്യാപകർ നമുക്കൊക്കെ ഉണ്ടാവാം... എന്നാൽ ആ കഥയെ ഒരു കുഞ്ഞു സിനിമപോലെ കണ്ടു പഠിക്കാൻ കൂടി കഴിഞ്ഞാലോ???
കണ്ട ഒരു സിനിമ നമ്മൾ ഒരിക്കലും മറക്കില്ലല്ലോ, എന്നതുപോലെ പാഠഭാഗങ്ങൾ കഥയായും, കഥാപാത്രങ്ങളായും മുന്നിൽ തെളിയുമ്പോൾ അത് നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ടാകും, അത് മനസ്സിൽ നിന്നും പരീക്ഷ പേപ്പറിലേക്ക് പകർത്താന്‍ എളുപ്പവുമാണ്. അപ്പോഴാണ് വിദ്യാഭ്യാസ രീതി ഏറെ ലളിതമാകുന്നത്.
കൊറോണ വൈറസിന്‍റെ അതിവ്യാപനം കടന്നുവന്ന കാലങ്ങളെ അപേക്ഷിച്ച് നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസ രീതിയെ വളരെയധികം വ്യത്യസ്തമാക്കിയിരിക്കുന്നു. റഗുലർ ക്ലാസുകൾ ഓൺലൈൻ ക്ലാസുകൾ ആയി പരിവർത്തനം ചെയ്യപ്പെട്ടു. കേരള സിലബസിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്കായി ഓൺലൈൻ പ്ലാറ്റ്‍ഫോമുകൾ വളരെ കുറവാണ്.
കേരള സിലബസിലെ കുട്ടികൾക്ക് വളരെ ഫലപ്രദമായ രീതിയില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം വളരെ കുറഞ്ഞ ഫീസില്‍ ഓണ്‍ലൈനായി നല്‍കുന്ന ഒരു ലേണിംഗ് ആപ്പാണ് ''ഈ മാഷ്- ദി ലേണിംഗ് ആപ്പ്''. അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠന സഹായി ആണ് ഈ ആപ്പ്.
പ്രഗത്ഭരായ അധ്യാപകർ നേതൃത്വം നയിക്കുന്ന ഓരോ ക്ലാസുകളും ഒരു കുഞ്ഞു സിനിമ പോലെയാണ് മുന്നോട്ടുപോകുന്നത്, അത്യാധുനിക വിഷ്വൽ എഫക്ടുകളും, ആനിമേഷൻ ക്ലാസ്സുകളും ''ഈ മാഷി''നെ മറ്റ് ആപ്ലിക്കേഷനിൽ നിന്നും വ്യത്യസ്തമാക്കുന്നു. ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകൾ വളരെ കുറഞ്ഞ ഫീസ് നിരക്കില്‍ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു എന്നതാണ് ''ഈ മാഷ്- ദി ലേണിംഗ് ആപ്പി''ന്‍റെ പ്രത്യേകത.
ഓരോ പാഠങ്ങൾ കഴിയുമ്പോഴും വിദ്യാർഥികൾക്ക് തങ്ങളുടെ പഠനനിലവാരം അറിയുവാൻ സാധിക്കും. മാസം തോറും ലൈവ് ടെസ്റ്റുകൾ ഉണ്ടാവും. കൂടാതെ പഠനം തുടങ്ങി പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ ബുക്ക് മാർക്ക് ഓപ്ഷൻ, ക്ലാസുകളില്‍ കൃത്യമായി പങ്കെടുക്കാന്‍ സാധിക്കാതെ വന്നാല്‍ ഓഫ്‌ലൈൻ ക്ലാസുകൾ, മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനുവേണ്ടിയുള്ള പാരന്‍റ്സ് കോർണർ, 24 മണിക്കൂറും വിദ്യാർഥികൾക്ക് സംശയ നിവാരണത്തിനുള്ള അവസരം എന്നിവയും ''ഈ മാഷി''ല്‍ നിന്നും ലഭ്യമാണ്.
രാത്രികാലങ്ങളിലെ പഠനത്തിന് കണ്ണുകളുടെ സുരക്ഷ മുൻനിർത്തി നൈറ്റ് മോഡ് ഓപ്ഷനും, ഡെയിലി പ്ലാൻ, ജനറൽ നോളജ്, കറണ്ട് അഫയേഴ്സ്‍, മോട്ടിവേഷണൽ വീഡിയോസ്, സ്റ്റുഡൻസ് കെയർ തുടങ്ങി നിരവധി സേവന വിഭാഗങ്ങളും ഈ ആപ്പിന്‍റെ ഭാഗമായുണ്ട്. ഇതുകൂടാതെ നിരവധി തൊഴിലവസരങ്ങളും ''ഈ മാഷ്'' സൃഷ്ടിക്കുന്നു. താലൂക്ക് അടിസ്ഥാനത്തിൽ ഈ മാഷ് കേന്ദ്രയിലൂടെ ആർക്കും കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് തുടങ്ങാവുന്നതാണ്. ഐടി പ്രൊഫഷണലും ആലപ്പുഴ കായംകുളം സ്വദേശിയുമായ 27കാരി നീന പ്രസന്നയുടെ യുവസംരംഭമാണ് ഈ മാഷ് എന്ന ലേണിംഗ് ആപ്പ്..
പ്ലേ സ്റ്റോറിൽ നിന്നും ഈ മാഷ് ആപ്പ് ഡൗൺലോഡ് ചെയ്യൂ.. പഠനം ഇനി ഈ മാഷിലൂടെ ആവട്ടെ..
App Link : https://play.google.com/store/apps/details?id=com.emash.app
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Website: www.emashlearningapp.com
Email : businesshead@webies.co.in
Contact Number : 7736985537, 8606455536