വിംബിള്‍ഡണില്‍ കരുത്തര്‍ മുന്നോട്ട്

Update: 2017-03-02 19:04 GMT
വിംബിള്‍ഡണില്‍ കരുത്തര്‍ മുന്നോട്ട്
വിംബിള്‍ഡണില്‍ കരുത്തര്‍ മുന്നോട്ട്
AddThis Website Tools
Advertising

വിംബിള്‍ഡണില്‍ പ്രമുഖ താരങ്ങള്‍ക്ക് ജയം. മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡററും രണ്ടാം സീഡ് ആന്‍ഡി മറെയും പുരുഷ സിംഗിള്‍സിന്റെ ക്വാര്‍‌ട്ടറില്‍ കടന്നു.

വിംബിള്‍ഡണില്‍ പ്രമുഖ താരങ്ങള്‍ക്ക് ജയം. മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡററും രണ്ടാം സീഡ് ആന്‍ഡി മറെയും പുരുഷ സിംഗിള്‍സിന്റെ ക്വാര്‍‌ട്ടറില്‍ കടന്നു. അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെയാണ് ഫെഡറര്‍ തോല്‍പിച്ചത്. ക്വാര്‍ട്ടറില്‍ മാരിന്‍ സിലികിനെയാണ് ഫെഡറര്‍ക്ക് നേരിടേണ്ടത്. ബ്രിട്ടണിന്റെ ആന്‍ഡി മറെ ആസ്ട്രേലിയന്‍ താരം നിക് കിര്‍ഗിയോസിനെ തോല്‍പിച്ച് ക്വാര്‍ട്ടറിലെത്തി. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയാണ് ക്വാര്‍ട്ടറില്‍ മറെയുടെ എതിരാളി. വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് സെറീന വില്യംസ്, സിബുല്‍കോവ, സിമോണ ഹാലെപ് തുടങ്ങിയവരും ജയം നേടി. വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സ്വിസ് താരം മാര്‍ട്ടിന ഹിംഗിസ് ജോഡിയും ക്വാര്‍ട്ടറിലെത്തി.

Tags:    

Similar News