ബ്ലാസ്റ്റേഴ്‍സില്‍ പ്രതീക്ഷ നഷ്ടപ്പെടാതെ ആരാധകര്‍
Update: 2017-06-07 16:05 GMT
ടീമിന്റെ ഘടനയില്‍ ഇനിയും മാറ്റം വേണം
രണ്ടാം ഹോം മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ഗോളടിച്ചില്ലെങ്കിലും ഫുട്ബോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. ടീമിന്റെ ഘടനയില്‍ ഇനിയും മാറ്റം വരുത്തിയാല്‍ ജയിക്കാനാകുമെന്നാണ് കൊച്ചിയിലെത്തിയ ഫുട്ബോള്‍ പ്രേമികള്‍ പറയുന്നത്.
ആടിയും പാടിയും മുദ്രവാക്യം വിളിച്ചും എത്തിയവരെ നിരാശരാക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. ഒരു ഗോളെങ്കിലും അടിക്കൂ എന്ന് ഗാലറിയിലിരുന്ന് ചിലര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. മറ്റു ചിലര്‍ പോസ്റ്റര്‍ എഴുതി കാണിച്ചു. ഗോളൊന്നും അടിച്ചില്ലെങ്കിലും ആരാധകര്‍ പ്രതീക്ഷയിലാണ്.
ബ്ലാസ്റ്റേഴ്സിന് പിഴച്ചിട്ടില്ലെന്നും നില മെച്ചപ്പെടുത്തിയെന്നുമാണ് പന്ന്യന്‍ രവീന്ദ്രന്റെ പക്ഷം.
കളിയെ കുറിച്ച് താത്വികാവലോകനം നടത്തിയവരുമുണ്ട്.