റയോ ഒളിമ്പിക്സ്: സല്‍മാന്‍ ഖാന്‍ ഇന്ത്യയുടെ ഗുഡ്‍വില്‍ അംബാസഡറാകും

Update: 2017-07-01 22:51 GMT
Editor : admin
റയോ ഒളിമ്പിക്സ്: സല്‍മാന്‍ ഖാന്‍ ഇന്ത്യയുടെ ഗുഡ്‍വില്‍ അംബാസഡറാകും
Advertising

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ റയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‍വില്‍ അംബാസഡറാകും.

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ റയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‍വില്‍ അംബാസഡറാകും. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരെ പിന്തള്ളിയാണ് സല്‍മാനെ ഗുഡ്‍വില്‍ അംബാസഡറായി തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തീരുമാനിച്ചത്. ആദ്യമായാണ് ഒരു ബോളിവുഡ് താരം ഒളിമ്പിക്‌സ് പോലുള്ള വലിയ കായിക മാമാങ്കത്തിന്റെ പ്രചാരകനാകുന്നത്. ഇന്ത്യയിലെ പുരാതന കായിക ഇനമായ ഗുസ്‌തി വിഷയമായുള്ള ‘സുല്‍ത്താന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സല്‍മാനിപ്പോള്‍‍. ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ ഗോദയില്‍ നിന്നു അന്താരാഷ്ട്രതലത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്ന ഗുസ്തിതാരത്തെയാണ് സല്‍മാന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ യുവജനതയുമായും കായികതാരങ്ങളുമായും കൂടുതല്‍ കൂട്ടിയിണക്കാന്‍ തക്ക സ്വാധീനമുള്ള താരമാണ് സല്‍മാന്‍ എന്ന വിലയിരുത്തലിലാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. രാജ്യത്തെ ബോഡിബില്‍ഡിങ് ആരാധകര്‍ക്ക് വലിയൊരു പ്രചോദനമാണ് സല്‍മാന്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News