ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ കരാകിന്‍ പിടിമുറുക്കുന്നു

Update: 2017-07-02 10:39 GMT
Editor : Subin
ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ കരാകിന്‍ പിടിമുറുക്കുന്നു
Advertising

ഏറെ ആവശേം നിറഞ്ഞ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍ മാഗ്‌നസ് കാള്‍സണ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. റഷ്യയുടെ സെര്‍ജി കരാറിന് നിലവില്‍ ഒരു പോയിന്റിന് മുന്നിലാണ്

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ ഒമ്പതാം മത്സരം സമനിലയില്‍. ഏറെ ആവശേം നിറഞ്ഞ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍ മാഗ്‌നസ് കാള്‍സണ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. റഷ്യയുടെ സെര്‍ജി കരാറിന് നിലവില്‍ ഒരു പോയിന്റിന് മുന്നിലാണ്. ആദ്യം 6.5 പോയിന്റ് നേടുന്നയാളാണ് വിജയിയാവുക.

തുടക്കത്തില്‍ കാള്‍സണ്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും വൈകാതെ കരാകിന്‍ മത്സരത്തില്‍ ലീഡ് നേടി. കാള്‍സണെ സമ്മര്‍ദത്തിലാക്കാനാണ് കരാകിന്‍ കൂടുതലും ശ്രമിച്ചത്. 40 നീക്കങ്ങള്‍ക്കിടയില്‍ ഇരുവരും ഏറെ സമയം ചെലവഴിച്ചു. 39 ആം നീക്കത്തില്‍ കരോലിന് വലിയ മുന്നേറ്റം നടത്തിയെങ്കിലും അടുത്ത ഘട്ടത്തില്‍ തന്നെ കാള്‍സണ് തിരിച്ചുവന്നു.

ജയിക്കാനുള്ള മികച്ച ഒരു അവസരമാണ് കരോലിന് നഷ്ടപ്പെടുത്തിയതെങ്കിലും സമനിലയോടെ വലിയ തകര്‍ച്ചയില്‍ നിന്നാണ് കാള്‍സണ്‍ രക്ഷപ്പെട്ടത്. മൊത്തം 74 നീക്കങ്ങള്‍ക്കൊടുവിലാണ് മത്സരം അവസാനിച്ചത്. 9 ഗെയിമുകളില്‍ 5-4ന് കരോലിന് മുന്നിലാണ്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ഇരു താരങ്ങള്‍ക്കും നിര്‍ണ്ണായകമാണ്. കരോലിന്റെ മുന്നേറ്റത്തിന് തടയിടാനായില്ലെങ്കില്‍ മൂന്നാം ലോക കിരീടമെന്ന കാള്‍സന്റെ സ്വപ്നമാകും തകരുക.

Writer - Subin

contributor

Editor - Subin

contributor

Similar News