ഏകദിന ടീമിൽ മടങ്ങിയെത്തി റൂട്ട്‌; 2025 ചാമ്പ്യൻസ് ട്രോഫി സ്‌ക്വാർഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഇന്ത്യക്കെതിരെ ജനുവരി അവസാനം നടക്കാനിരിക്കുന്ന ഏകദിന,ടി20 പരമ്പരക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു

Update: 2024-12-22 13:09 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലണ്ടൻ: ഇന്ത്യക്കെതിരെ അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഏകദിന-ടി20 പരമ്പരക്കുള്ള 15 സ്‌ക്വാർഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള സംഘത്തേയും മാസങ്ങൾക്ക് മുൻപേ ത്രീ ലയൺസ് പ്രഖ്യാപിച്ചു. ഏകദിന-ടി20 മത്സരങ്ങളിൽ ജോസ് ബട്‌ലറിന് കീഴിലാകും ടീം ഇറങ്ങുക. ജോ റൂട്ട് ഏകദിന ടീമിലേക്ക് മടങ്ങിയെത്തി. പരിക്ക് കാരണം ദീർഘകാലമായി കളത്തിന് പുറത്തായിരുന്ന പേസർ മാർക്ക് വുഡിനേയും തിരിച്ചുവിളിച്ചു.

  അതേസമയം, പരിക്ക് അലട്ടുന്ന ടെസ്റ്റ് നായകൻ ബെൻ സ്റ്റോക്‌സിന് ടീമിൽ ഇടം ലഭിച്ചില്ല. ജനുവരി 22 മുതലാണ് ഇംഗ്ലണ്ട് പരമ്പരക്കായി ഇന്ത്യയിലെത്തുക. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലുമാണ് ബട്‌ലറും സംഘവും കളിക്കുക. പിന്നാലെയാണ് പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ഐസിസിസ ചാമ്പ്യൻസ് ട്രോഫി നടക്കുക. ചാമ്പ്യൻസ് ട്രോഫിയുടെ മത്സര ഷെഡ്യൂൾ പോലും പ്രഖ്യാപിക്കും മുൻപാണ് ഇംഗ്ലണ്ട് ടീം പ്രഖ്യാപനമെന്ന പ്രത്യേകയുണ്ട്. ടെസ്റ്റ് മത്സരത്തിന്റെ തലേദിവസം അന്തിമ ഇലവനെ പ്രഖ്യാപിച്ചും നേരത്തെ ത്രീലയൺസ് ശ്രദ്ധേ നേടിയിരുന്നു. ഇന്ത്യയടക്കമുള്ള ടീമുകൾ ടോസിന് മുൻപ് മാത്രമാണ് അവസാന ഇലവനെ പ്രഖ്യാപിക്കാറുള്ളത്.

ഇംഗ്ലണ്ട് ഏകദിന സ്‌ക്വാർഡ്: ജോസ് ബട്‌ലർ, ജോഫ്ര ആർചർ, ഗസ് അറ്റ്കിൻസൻ, ജേക്കബ് ബെത്തൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസ്,ബെൻ ഡക്കറ്റ്, ജാമി ഒവർട്ടൻ, ജാമി സ്മിത്ത്, ലിയാം ലിവിങ്സ്റ്റൺ, ആദിൽ റഷീദ്, ജോ റൂട്ട്, സാഖിബ് മഹമൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്

ടി20 സ്‌ക്വാർഡ്: ജോസ് ബട്‌ലർ, രെഹാൻ അഹമ്മദ്, ജോഫ്ര അർച്ചർ, ഗസ് അക്കിൻസൻ, ജേക്കബ് ബെത്തൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസ്, ബെൻ ഡക്കറ്റ്, ജാമി ഓവർട്‌സൻ, ജാമി സ്മിത്ത്, ലിയാം ലിവിങ്‌സ്റ്റൺ, ആദിൽ റഷീദ്, സാഖിബ് മഹമൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്


Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News