സച്ചിന്‍ കേരളത്തിന്റെ ലഹരിവിരുദ്ധ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍
കേരള ബ്ലാസ്റ്റേഴ്സ് റെസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുമെന്ന് സച്ചില്‍ തെണ്ടുല്‍ക്കര്‍
കേരള ബ്ലാസ്റ്റേഴ്സ് റെസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുമെന്ന് സച്ചില്‍ തെണ്ടുല്‍ക്കര്‍. തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്ന്. ടീമിന് നാല് പുതിയ ഓഹരി ഉടമകള്‍ കൂടി.
ലഹരി വിരുദ്ധ പ്രചരണത്തിന് സച്ചിന്‍ ബ്രാന്‍ഡ് അംബാസിഡറാകുമെന്ന് പിണറായി വിജയന്‍. റെസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.മദ്യം, മയക്കുമരുന്ന് വിരുദ്ധ പ്രചരണത്തിന് സച്ചിന്‍ സഹകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‍സിന് നാല് ഓഹരി ഉടമകളെ കൂടി ലഭിച്ചതായി ടീം ഉടമ കൂടിയായ സച്ചിന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഫുട്ബോള്‍ അക്കാദമിയിലൂടെ നൂറ് മികച്ച കളിക്കാരെ വാര്‍ത്തെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു