ഏഷ്യന്‍ കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന് കിരീടം

Update: 2017-10-06 01:10 GMT
ഏഷ്യന്‍ കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന് കിരീടം
Advertising

കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യന്‍ കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്പവെക്കാനായില്ല.

Full View

കൊച്ചിയില്‍ നടന്ന പതിനേഴാമത് ഏഷ്യന്‍ കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന് കിരീടം. അഞ്ച് സ്വര്‍ണവും, മൂന്ന് വെള്ളിയും, രണ്ട് വെങ്കലവും നേടിയാണ് ജപ്പാന്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായത്. ഒരു വെള്ളിയും നാല് വെങ്കലവും നേടിയ ഇന്ത്യക്ക് ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.

കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യന്‍ കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്പവെക്കാനായില്ല. വനിതകളുടെ 48 കിലോ താഴെയുള്ള വിഭാഗത്തില്‍ സ്നേഹള്‍ രമേശ് നേടിയ വെള്ളി മെഡലൊഴിച്ചാല്‍ വലിയ നേട്ടങ്ങളൊന്നും ഇന്ത്യക്കില്ല. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഏക മലയാളിയായ ഹരിപ്രസാദ് ഫൈനല്‍ കാണാതെ പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി. ഇന്നലെ നടന്ന പുരുഷന്‍മാരുടെ 73, 81, 90 കിലോഗ്രാമിന് താഴെയുള്ള വിഭാഗത്തില്‍ ഇന്ത്യക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കരണ്‍ സിംഗ്, രുച രാഹുല്‍, ജ്യോതി എന്നിവരാണ് നാലാം സ്ഥാനത്തിന് അര്‍ഹരായത്. നാല് മെഡലുകളുമായി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും 3 മെഡലുകളുമായി കസാഖിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.ഇന്നും നാളെയും ജൂനിയര്‍ വിഭാഗങ്ങളുടെ മത്സരങ്ങള്‍ നടക്കും. ചാമ്പ്യന്‍ഷിപ്പ് നാളെ സമാപിക്കും.

Tags:    

Similar News