പരിമിതികളെ മറികടന്ന് കായിക കായിക പ്രതിഭകളെ സൃഷ്ടിക്കുന്ന ചാരമംഗലം സര്‍ക്കാര്‍ സ്‌കൂള്‍
സംസ്ഥാന തലത്തില്‍ ഇരുപതോളം വിദ്യാര്‍ഥികളാണ് പോകുക. ആകെയുള്ള 200 മീറ്റര്‍ ട്രാക്കിലാണ് എല്ലാ പരിശീലനവും.
പരിമിതികളെ അവഗണിച്ച് കായിക പ്രതിഭകളെ സൃഷ്ടിക്കുകയാണ് ആലപ്പുഴ ചേര്‍ത്തല ചാരമംഗലം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ദേശീയ തലത്തില്‍ വരെ പ്രതിഭകളെ വാര്‍ത്തെടുത്ത സ്‌കൂള്‍ ഇത്തവണയും ആവേശത്തിലാണ്. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ദിവസം അടുക്കുന്തോറും പരിശീലനം തീവ്രമാക്കുകയാണ്.
ജില്ലയില്‍ ഏറ്റവും മികച്ച കായികസ്‌കൂള്‍ പദവിയില്‍ ഹാട്രിക്ക് നേടിയ ആഹ്ലാദത്തിമിര്‍പ്പലാണിവര്‍. ഏട്ടുവര്‍ഷമായി ഈ പദവിയിലെത്തുമ്പോഴും പരിമിതികളെക്കുറിച്ച് പരിതപിക്കുകയല്ലിവര്‍. ഇത്തവണയും സംസ്ഥാന കായികമേളയില്‍ കരുത്തുകാട്ടാനുള്ള തീവ്ര യത്‌നത്തിലാണ്. അഞ്ച് കുട്ടികള്‍ ഇന്റര്‍ ഡിസ്ട്രിക്ട് ദേശീയ മേളയില്‍ പോയപ്പപോള്‍ ജില്ലാ കായികമേളയില്‍ സാന്നിദ്ധ്യം കുറഞ്ഞു. എന്നാല്‍ കിരീടം വിട്ടുകൊടുത്തില്ല. നിരവധി കായിക പ്രതിഭകളെ സംഭാവന നല്‍കിയ സ്‌കൂള്‍ നല്ല പ്രതീക്ഷയിലാണ്.
സംസ്ഥാന തലത്തില്‍ ഇരുപതോളം വിദ്യാര്‍ഥികളാണ് പോകുക. ആകെയുള്ള 200 മീറ്റര്‍ ട്രാക്കിലാണ് എല്ലാ പരിശീലനവും. ജില്ലയില്‍ മികച്ച ട്രാക്കില്ലാത്തതിനാല്‍ ജില്ലക്ക് പുറത്താണ് പലപ്പോഴും പരിശീലനം. സ്‌കൂളിന്റെ തൊട്ടടുത്തുനിന്നുള്ള കുട്ടികള്‍ മാത്രം പഠിക്കുന്നയിവിടെ കായികമേളയില്‍ മാത്രമല്ല സിലബസിലും അതിനു പുറത്തും കഴിവ് തെളിയിക്കുക ഈ ഹരിത വിദ്യാലയത്തിന്റെ പതിവ് രീതിയാണ്.