ദേശീയ റോവിങ്ങ് ചാമ്പ്യന്‍ഷിപ്പിന് അഷ്ടമുടി കായലില്‍ തുടക്കം
എല്‍ഡിഎഫ് ഭരണകാലത്ത് കായികമേഖലയ്ക്കായി 1500 കോടി രൂപ ചെലവിടുമെന്ന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു
മുപ്പത്തിയേഴാമത് ദേശീയ റോവിങ്ങ് ചാമ്പ്യന്‍ഷിപ്പിന് കൊല്ലം അഷ്ടമുടി കായലില്‍ തുടക്കമായി. എല്‍ഡിഎഫ് ഭരണകാലത്ത് കായികമേഖലയ്ക്കായി 1500 കോടി രൂപ ചെലവിടുമെന്ന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
അഷ്ടമുടി കായലില്‍ 1000 മീറ്ററിന്റെ നാല് ട്രാക്കുകളിലാണ് ദേശീയ ജൂനിയര്‍ റോവിംഗ് മത്സരങ്ങള്‍ നടക്കുന്നത്. 24 സംസ്ഥാനങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കൊല്ലത്തും ആലപ്പുഴയിലും റോവിംഗിനായി സ്ഥിരം ട്രാക്കുകള്‍ ഒരുക്കുമെന്നും, 5 വര്‍ഷത്തിനുള്ളില്‍ 1500 കോടി രൂപ കായിക മേഖലയില്‍ വകയിരുത്തുമെന്നും ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി.തോമസ് ഐസക് പറഞ്ഞു.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലായി മൂന്നൂറ്റിയമ്പതില്‍പ്പരം കായിക താരങ്ങളും അമ്പതില്‍പ്പരം ഒഫീഷ്യലുകളും ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകുന്നുണ്ട്. മത്സരങ്ങള്‍ ശനിയാഴ്ച അവസാനിക്കും.