ചൈനയുടെ സുവര്‍ണമത്സ്യമാകാന്‍ സുന്‍ യാംഗ്

Update: 2017-12-19 16:26 GMT
Editor : Alwyn K Jose
ചൈനയുടെ സുവര്‍ണമത്സ്യമാകാന്‍ സുന്‍ യാംഗ്
Advertising

നാലിനങ്ങളില്‍ മത്സരിക്കുന്ന യാംഗ് സ്വന്തം പേരിലുള്ള ഒളിമ്പിക് റെക്കോഡ് തിരുത്താമെന്ന പ്രതീക്ഷയിലാണ്.

ലണ്ടന്‍ ഒളിമ്പിക്സിലെ ആധിപത്യം നിലനിര്‍ത്താനിറങ്ങുന്ന ചൈനീസ് നീന്തല്‍ താരം സുന്‍ യാംഗിന് റിയോയില്‍ നേരിടേണ്ടി വരിക കടുത്ത മത്സരം. നാലിനങ്ങളില്‍ മത്സരിക്കുന്ന യാംഗ് സ്വന്തം പേരിലുള്ള ഒളിമ്പിക് റെക്കോഡ് തിരുത്താമെന്ന പ്രതീക്ഷയിലാണ്.

റിയോ സുന്‍ യാംഗിന്റെ മൂന്നാം ഒളിമ്പിക്സാണ്. ഇഷ്ട ഇനങ്ങളായ 400 മീറ്റര്‍, 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ മത്സരങ്ങള്‍ക്കൊപ്പം വ്യക്തിഗത ഇനത്തില്‍ 200 മീറ്ററിലും സുന്‍ മത്സരിക്കും. ലണ്ടന്‍ ഒളിമ്പിക്സിലെ മെഡല്‍ നേട്ടം റിയോയിലും ആവര്‍ത്തിക്കാനിറങ്ങുന്ന സുംഗിന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല.
ലണ്ടനില്‍ രണ്ട് സ്വര്‍ണമടക്കം നാല് മെഡല്‍ നേടിയ യാംഗിന്റെ പേരിലാണ്. 400 മീറ്ററിലെയും 1500 മീറ്റര്‍ ഫ്രീസ്റ്റൈലിലെയും ലോക റെക്കോഡും ഒളിമ്പിക് റെക്കോഡും. 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ 14 മിനിറ്റ് 31.02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു യാംഗ് ലേക റെക്കോഡിലേക്ക് കുതിച്ചത്. ഈ ഇനത്തില്‍ 2015ലെ ലോക ചാമ്പ്യന്‍ ഇറ്റലിയുടെ ഗ്രിഗോറിയോ പല്‍ട്രിനിയേരിയാകും യാംഗിന് പ്രധാന വെല്ലുവിളി. മെയില്‍ നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‌‍ ഗ്രിഗറിയോ 1500 മീറ്റര്‍ 14 മിനിറ്റ് 34.04 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തിരുന്നു.

ആസ്ട്രേലിയയുടെ മാക്ക് ഹോര്‍ട്ടന്‍, അമേരിക്കന്‍ താരം കോണര്‍ ജെയ്ഗര്‍, കാനഡയുടെ റയാന്‍ കൊച്‌രാനെ എന്നിവരില്‍ നിന്നും യാംഗിന് കടുത്ത മത്സരം നേരിടേണ്ടി വരും. 400 മീറ്റര്‍ ഫ്രീസ്റ്റൈലും യാംഗിന് എളുപ്പമാകില്ല. ഹോര്‍ട്ടന്‍, ജെയ്ഗര്‍ എന്നിവര്‍ക്കൊപ്പം ബ്രിട്ടന്റെ ജെയിംഗ് ഗയ്, ദക്ഷിണ കൊറിയന്‍ താരം പാര്‍ക്ക് തയ്‌ഹ്വാനും സുന്നിന് വെല്ലുവിളിയുയര്‍ത്താന്‍ പ്രാപ്തിയുള്ളവരാണ്. ഇരുപതാം വയസ്സില്‍ രണ്ട് ഒളിമ്പിക് റെക്കോഡുകള്‍ കുറിച്ച യാംഗിലാണ് ചൈനീസ് നീന്തല്‍ ടീമിന്റെ പ്രതീക്ഷ. ലണ്ടനില്‍ കൈവിട്ട 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ സ്വര്‍ണം ഇത്തവണ റിയോയില്‍ നീന്തിയെടുക്കുമെന്നും യാംഗ് സ്വപ്നം കാണുന്നു. ലോക റെക്കോഡിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും വിവാദങ്ങളുടെ കളിത്തോഴനെന്ന വിശേഷണമാണ് യാംഗിന് ചേരുക.
2014ല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിലക്ക് നേരിട്ടത് നാല് മാസം. ലൈംഗിക വിവാദങ്ങളും മുന്‍പരിശീലകനുമായുള്ള പിണക്കവും ഈ 24 കാരന് വാര്‍ത്തകളില്‍ ഇടം നേടിക്കൊടുത്തു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News