ജൂനിയര്‍ ഹോക്കി ലോകകപ്പ് കിരീടം ഇന്ത്യക്ക്
Update: 2018-01-07 21:59 GMT
ബെൽജിയത്തെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു കീഴടക്കിയാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്.
ജൂനിയർ ഹോക്കി ലോകകപ്പ് കിരീടത്തില്‍ ആതിഥേയരായ ഇന്ത്യ മുത്തമിട്ടു. ബെൽജിയത്തെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു കീഴടക്കിയാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. ഗുർജന്ത് സിങും സിമ്രൻജീത് സിങുമാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. ഇത് രണ്ടാം തവണയാണ് ഇന്ത്യ ജൂനിയര്‍ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. 2001ൽ ഹൊബാർട്ടിലായിരുന്നു ഇന്ത്യൻ ടീമിന്റെ ആദ്യ കിരീടനേട്ടം. ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്ന രാജ്യം കിരീടം സ്വന്തമാക്കുന്നതും ഇത് ആദ്യമാണ്. മത്സരത്തിന്റെ അവസാന മിനിറ്റിൽ ബെൽജിയം ഒരു ഗോൾ മടക്കിയെങ്കിലും അതില്‍ ആശ്വാസം കണ്ടെത്തുക മാത്രമായിരുന്നു അവരുടെ വിധി.