ഫിഫ ഭരണ പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ഓഡിറ്റിങ് തലവന്‍ ഡൊമിനിക്കോ സ്കാല രാജിവെച്ചു

Update: 2018-01-09 09:07 GMT
Editor : admin
ഫിഫ ഭരണ പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ഓഡിറ്റിങ് തലവന്‍ ഡൊമിനിക്കോ സ്കാല രാജിവെച്ചു
Advertising

ഫിഫ കൗണ്‍സിലിന്‍റെ തെറ്റായ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഡൊമിനിക്കോ സ്കാല പറഞ്ഞു. സ്കാലയുടെ രാജി തെറ്റിദ്ധാരണ മൂലമാണെന്ന് ഫിഫ പ്രതികരിച്ചു

ഫിഫയിലെ ഭരണ പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ഓഡിറ്റിങ് തലവന്‍ ഡൊമിനിക്കോ സ്കാല രാജിവെച്ചു. ഫിഫ കൗണ്‍സിലിന്‍റെ തെറ്റായ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഡൊമിനിക്കോ സ്കാല പറഞ്ഞു. സ്കാലയുടെ രാജി തെറ്റിദ്ധാരണ മൂലമാണെന്ന് ഫിഫ പ്രതികരിച്ചു

അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കാര്യമായ ഭരണ പരിഷ്കരങ്ങള്‍ നടത്താന്‍ ഫിഫ കൌണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഓ‍ഡിറ്റിങ്ങ് തലവനായ ഡൊമിനിക്കോ സ്കാലയുടെ അധികാര പരിധി പരിമിതപ്പെടുത്തി. ഇത് തന്‍റെ സ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്ന് ആരോപിച്ചാണ് സ്കാല രാജിവെച്ചത്

മെക്സിക്കോയില്‍ നടന്ന 66മത് ഫിഫ കോണ്‍ഗ്രസില്‍ പങ്കെടുത്ത ശേഷമാണ് സ്കാല രാജി പ്രഖ്യാപിച്ചത്. സ്കാലയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും രാജി തെറ്റിദ്ധാരണ മൂലമാണെന്ന് ഫിഫ പ്രതികരിച്ചു.

ഫിഫയുടെ ആദ്യത്തെ വനിതാ സെക്രട്ടറി ജനറലായി സെനഗലിന്റെ സാംപ ദിയൂഫ് സമൂറ കഴിഞ്ഞ ദിവസം നിയമിതയായിരുന്നു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News