കേരള ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരു എഫ്‌സി ആവേശ പോരാട്ടം ഇന്ന്

Update: 2018-01-10 00:50 GMT
Editor : Subin
കേരള ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരു എഫ്‌സി ആവേശ പോരാട്ടം ഇന്ന്
Advertising

പതിനഞ്ച് ദിവസത്ത ഇടവേളക്ക് ശേഷം കൊച്ചിയുടെ കളിത്തട്ട് വീണ്ടും ഉണരുകയാണ്. പുതുവര്‍ഷം തിമിര്‍ക്കൊനെത്തുന്നവര്‍ക്ക് പുത്തന്‍ അനുഭവമാകും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരു എഫ് സി പോരാട്ടം.

ഐ.എസ്എല്ലില്‍ കൊച്ചിക്ക് ഫുട്‌ബോള്‍ ആവേശത്തിന്റെ മണിക്കൂറുകള്‍ സമ്മാനിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ്. സിയെ നേരിടും. പുതുവര്‍ഷം ആഘോഷിക്കാന്‍ കൊച്ചിയിലെത്തുന്നവര്‍ക്ക് ആവേശകരമാകും ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു പോരാട്ടം. വൈകീട്ട് അഞ്ചരക്കാണ് മത്സരം.

പതിനഞ്ച് ദിവസത്ത ഇടവേളക്ക് ശേഷം കൊച്ചിയുടെ കളിത്തട്ട് വീണ്ടും ഉണരുകയാണ്. പുതുവര്‍ഷം തിമിര്‍ക്കൊനെത്തുന്നവര്‍ക്ക് പുത്തന്‍ അനുഭവമാകും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരു എഫ് സി പോരാട്ടം. ഹോം ഗ്രൗണ്ടിലെ ആദ്യ മൂന്ന് മത്സരങ്ങളിലും സമനിലയോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. ശക്തരായ ബംഗളൂരുവിനെതിരെ ഗംഭീരജയം നേടിയാല്‍ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് മ്യൂളന്‍സ്റ്റീനും സംഘവും സമ്മാനിക്കുന്നത് പുതുവര്‍ഷ വിരുന്നാകും.

ഇന്ന് ജയിച്ചാലും ബ്ലാസ്‌റ്റേഴ്‌സിനു ആറാം സ്ഥാനത്തിനപ്പുറം കടക്കാനാവില്ല. എങ്കിലും ജിങ്കാനും പടയാളികള്‍ക്കും ആത്മവിശ്വാസം പതിന്മടങ്ങ് ഉയര്‍ത്താം. വീറും വാശിയും നിറഞ്ഞ ഡെര്‍ബി ആയിട്ടാണ് കോച്ച് മ്യൂളന്‍സ്റ്റീന്‍ മത്സരത്തെ കാണുന്നത്. ഒരു ജയം മാത്രം അക്കൗണ്ടിലുളള മഞ്ഞപ്പടക്ക് മുന്നോട്ടുപോകാന്‍ രണ്ടാം ജയം അനിവാര്യമാണ്. പൂനെക്കെതിരായ മത്സരം കഴിഞ്ഞാല്‍ ബ്ലാസ്‌റ്റേഴ്‌സിനു പിന്നീടുളളത് തുടരെ മൂന്ന് എവേ മത്സരങ്ങളാണ് പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മലയാളികളുടെ മഞ്ഞക്കൂട്ടം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബെര്‍ബറ്റോവിനു ഇന്ന് കളിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്.

മറുവശത്ത് നവാഗതരായ ബെംഗഌരു ഉജ്ജ്വല ഫോമിലാണ്. ആദ്യം മുംബൈയെ തോല്‍പ്പിച്ചാണ് സുനില്‍ ഛേത്രിയും കൂട്ടരും തുടങ്ങിയത്. ഡല്‍ഹിക്കെതിരെ രണ്ടാം മത്സരത്തില്‍ സ്വന്തമാക്കിയത് 4-1 ന്റെ ആധികാരികജയം. ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ ഗോവയോട് തോറ്റെങ്കിലും നോര്‍ത്ത് ഈസ്റ്റിനെതിരെ ടീം വിജയവഴിയിലെത്തി. അഞ്ചാം മത്സരത്തില്‍ പൂനെയെ തകര്‍ത്തെങ്കിലും പിന്നീട് ചെന്നൈയോടും ഹോം ഗ്രൗണ്ടില്‍ ജെംഷഡ്പൂരിനോടും കീഴടങ്ങി.

പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ബെംഗളൂരു. പരിക്കുമൂലം ഉദാന്ത സിംഗും വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം ജോണ്‍ ജോണ്‍സണും ഇന്ന് ബംഗളൂരുവിനായി ബൂട്ടണിയില്ല. കൊച്ചിയിലെ കാണികള്‍ വെല്ലുവിളിയാണെന്നാണ് ബംഗളൂരു സഹപരിശീലകന്‍ നൗഷാദ് മൂസയുടെ പക്ഷം.

മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം ആഴ്ചകള്‍ക്ക് മുന്നേ വിറ്റഴിഞ്ഞു. പുതുവര്‍ഷം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കനത്ത സുരക്ഷയാണ് മത്സരത്തിനായി കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്. എന്തായാലും മൂന്നാം തെക്കേ ഇന്ത്യന്‍ ഡെര്‍ബി ആവേശം വിതറുമെന്നാണ് സോക്കര്‍ പ്രേമികളുടെ പ്രതീക്ഷ.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News