ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ്; കാണ്‍പൂര്‍ പിച്ച് ആരെ തുണക്കും?
2008ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നടന്നത് കാണ്‍പൂരിലായിരുന്നു. അന്ന് മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0ന് പിന്നില്‍ നിന്ന ഇന്ത്യയെ രക്ഷിച്ചത് കാണ്‍പൂരിലെ പിച്ചും
ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകാനിരിക്കെ പിച്ചിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം കാണ്‍പൂരിലാണ്. ഐ.സി.സിയുടെ വിമര്‍ശനത്തിന് വിധേയമായിട്ടുള്ള കാണ്‍പൂരിലെ പിച്ച് ഇത്തവണയും സ്പിന്നിനെ മാത്രം തുണക്കുമോയെന്നാണ് നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.
2008ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നടന്നത് കാണ്‍പൂരിലായിരുന്നു. അന്ന് മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0ന് പിന്നില്‍ നിന്ന ഇന്ത്യയെ രക്ഷിച്ചത് കാണ്‍പൂരിലെ പിച്ചും. വെറും മൂന്ന് ദിവസം കൊണ്ടായിരുന്നു ഇന്ത്യ സ്പിന്നര്‍മാരുടെ മികവില്‍ ജയം നേടിയത്. തുടര്‍ന്ന് പിച്ചിന്‍റെ സ്വഭാവം സംബന്ധിച്ച് വിമര്‍ശനങ്ങളുയര്‍ന്നു. നിലവാരമില്ലാത്ത പിച്ചെന്ന് ഐസിസിയും വിധിയെഴുതി. ഇന്ത്യ പുതിയ ക്രിക്കറ്റ് സീസണിന് തുടക്കം കുറിക്കുന്നത് ഇതേ പിച്ചിലാണെന്നതിനാല്‍ വാദ പ്രതിവാദങ്ങള്‍ സജീവമാണ്. സ്പിന്നിനെ മാത്രം തുണക്കുന്ന പിച്ചല്ല കാണ്‍പൂരില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഗ്രൌണ്ട് ഒരുക്കുന്നതിന് മേല്‍നോട്ടം വഹിച്ച ശിവകു മാര്‍ പറയുന്നു. അവസാന രണ്ട് ദിവസമായിരിക്കും പിച്ച് സ്പിന്നര്‍മാരെ കൂടുതല്‍ തുണക്കുക. ഏതായാലും ഇരു ടീമുകളും മികച്ച സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാകും ഇറങ്ങുക. അശ്വിന്‍- ജഡേജ- അമിത് മിശ്ര സ്പിന്‍ ത്രയത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇഷ് സോധി, മിച്ചല്‍ സാന്‍ട്നര്‍, മാര്‍ക്ക് ക്രെയ്ഗ് എന്നിവരെയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പേടിക്കേണ്ടത്.