ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ അലസ്റ്റര്‍ കുക്ക് ഡോണ്‍ ബ്രാഡ്മാനൊപ്പം
കരിയറിലെ 131ആം ടെസ്റ്റ് മത്സരത്തിലാണ് അലസ്റ്റര്‍ കുക്ക് 29ആം സെഞ്ച്വറിയെന്ന നേട്ടത്തിലെത്തിയത്.
ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ അലസ്റ്റര്‍ കുക്ക് ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനൊപ്പം. പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെയാണ് കുക്ക് ബ്രാഡ്മാനൊപ്പമെത്തിയത്. 29 സെഞ്ച്വറികളാണ് ഇരുവരുടെയും പേരിലുള്ളത്.
കരിയറിലെ 131ആം ടെസ്റ്റ് മത്സരത്തിലാണ് അലസ്റ്റര്‍ കുക്ക് 29ആം സെഞ്ച്വറിയെന്ന നേട്ടത്തിലെത്തിയത്. ഇതോടെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയവരുടെ പട്ടികയില്‍ കുക്ക് പതിനാലാം സ്ഥാനത്തെത്തി. സെഞ്ച്വറികളുടെ എണ്ണത്തില്‍ ആസ്ട്രേലിയയുടെ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനൊപ്പമാണ് കുക്ക് ഇപ്പോള്‍. പക്ഷേ ബ്രാഡ്മാന് 29 സെഞ്ച്വറികളിലേക്കെത്താന്‍ വേണ്ടി വന്നത് വെറും 52 മത്സരങ്ങളാണ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് റെക്കോഡുകളാണ് കുക്ക് സ്വന്തം പേരില്‍ കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡ് ലോര്‍ഡ്‌സില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ കുക്ക് സ്വന്തമാക്കിയിരുന്നു. ഗാവസ്‌കറെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മറികടന്നത്.
ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് സച്ചിന്‍ തെണ്ടുല്‍ക്കറില്‍ നിന്നും കുക്ക് പിടിച്ചുവാങ്ങിയത് മെയ് 31നാണ്.