പതിനായിരം മീറ്ററില്‍ മികച്ച മൂന്നാമത്തെ സമയം കുറിച്ച് മോ ഫറായുടെ മികച്ച പ്രകടനം.
ഒറേഗനില്‍ നടക്കുന്ന പ്രഫന്റൈുന്‍ ക്ലാസിക് അത്ലറ്റിക് മീറ്റിലാണ് ബ്രിട്ടിഷ് ഒളിമ്പിക് ചാമ്പ്യന്‍ മോ ഫറായുടെ മികച്ച പ്രകടനം
റിയോ ഒളിംപിക്സിന് തയ്യാറെടുക്കുന്ന മോ ഫറക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഒറേഗണിലെ പ്രകടനം. പ്രഫന്‍റൈന്‍ ക്ലാസിക് അത്ലറ്റിക് മീറ്റില്‍ പതിനായിരം മീറ്ററില്‍ 26 മിനിറ്റ് 53.71 സെക്കന്‍ഡിലാണ് ഫറാ ഓടിയത്തിത്. ബ്രിട്ടിഷ് താരത്തിന്‍റെ കരിയറിലെ തന്നെ മികച്ച മൂന്നാമത്തെ സമയം. . കെനിയയുടെ മലേല്‍ സിറ്റോണിക് രണ്ടാം സ്ഥാനത്തും എത്യോപ്യന്‍ താരം ടാമിറത് ടോള മൂന്നാമതായും ഫിനിഷ് ചെയ്തു. 2015 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇതാദ്യമായാണ് ഫറാ പതിനായിരം മീറ്ററില്‍ ട്രാക്കിലിറങ്ങുന്നത്.
2011 ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം പതിനായിരം മീറ്ററില്‍ ഫറാ തോല്‍വിയറിഞ്ഞിട്ടില്ല . 2013, 2015 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഫറാ ഇരട്ട സ്വര്‍ണം നേടിയിരുന്നു. ലണ്ടന്‍ ഒളിംപിക്സിലും 5000, 10000 മീറ്ററുകളില്‍ സ്വര്‍ണം നേടിയ ഫറാ മെഡല്‍ നേട്ടം നിലനിര്‍ത്താനായിരിക്കും റിയോയിലെത്തുകഗ്രീസ്മാനും ഫെര്‍ണാണ്ടോ ടോറസും നയിക്കുന്ന ആക്രമണ നിര കൂടി ചേരുമ്പോള്‍ അത്ലറ്റികോ മാഡ്രിഡ് പൂര്‍ണ്ണ സജ്ജമാകും. സിനദി സിദാന്‍റെ പരിശീക മികവാണോ സിമിയോണിയുടെ തന്ത്രങ്ങളാണോ മിലാനില്‍ വിജയത്തിലെത്തുക എന്നതും ഇന്ന് കണ്ടറിയാം.