മഴ കളിച്ചാല്‍ ഇന്ത്യ ഫൈനല്‍ കളിക്കും

Update: 2018-04-15 05:01 GMT
Editor : admin | admin : admin
മഴ കളിച്ചാല്‍ ഇന്ത്യ ഫൈനല്‍ കളിക്കും
Advertising

ഇരു മത്സരങ്ങളിലും മഴ വില്ലനാകുകയും മത്സരഫലം അസാധ്യമാകുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുകയാണെങ്കില്‍ ഇംഗ്ലണ്ടും ഇന്ത്യയും കലാശപ്പോരില്‍ ഏറ്റുമുട്ടും.

ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങാനിരിക്കെ കളി ആരാധകരെ ഏറെ അലട്ടുന്നത് മഴ എത്രത്തോളം ഭീഷണിയാകുമെന്ന വലിയ ചോദ്യമാണ്. ടൂര്‍ണമെന്‍റിലെ നിരവധി മത്സരങ്ങളില്‍ മഴ വില്ലനായതാണ് ഇത്തരമൊരു ആശങ്കക്ക് കാരണം. മഴ മൂലം കളി ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ സെമിഫൈനലിന് റിസര്‍വ് ദിവസം നീക്കിവച്ചിട്ടില്ലെന്നതും ചങ്കിടിപ്പിക്കുന്ന വസ്തുതയാണ്. ഗ്രൂപ്പ് മത്സരങ്ങളില്‍ മഴ കളി തടസപ്പെടുത്തുപ്പോള്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്‍റ് ലഭിക്കുമായിരുന്നു. എന്നാല്‍ കലാശപ്പോരിനുള്ള അര്‍ഹത ഒരു ടീമിന് മാത്രമായി ചുരുങ്ങുമെന്നതിനാല്‍ സെമി ഫൈനലുകളില്‍ ഇത്തരമൊരു പങ്കുവയ്പ്പ് സാധ്യമല്ല. ഇരു മത്സരങ്ങളിലും മഴ വില്ലനാകുകയും മത്സരഫലം അസാധ്യമാകുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുകയാണെങ്കില്‍ ഇംഗ്ലണ്ടും ഇന്ത്യയും കലാശപ്പോരില്‍ ഏറ്റുമുട്ടും.

മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ ഗ്രൂപ്പ് തലത്തിലെ ഒന്നാം സ്ഥാനക്കാരായിരുന്നവര്‍ ഫൈനലിലേക്ക് പ്രവേശിക്കുമെന്ന ചട്ടമാണ് ഇവിടെ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും സഹായത്തിനെത്തുക.ഗ്രൂപ്പ് എ ജേതാക്കളായി സെമിയിലെത്തിയ ഇംഗ്ലണ്ടും ഗ്രൂപ്പ് ബി ജേതാക്കളായി സെമിയിലെത്തിയ ഇന്ത്യയും ഇത്തരത്തില്‍ സുരക്ഷിതരാണ്. മഴ കളിക്കുകയാണെങ്കില്‍ പാകിസ്താനെയും ബംഗ്ലാദേശിനെയുമാണ് അത് ബാധിക്കുക എന്ന സാര്യം. ഡക്ക്‍വര്‍ത്ത് ലൂയിസ് നിയമം പ്രയോഗിക്കുകയാണെങ്കില്‍ മാത്രമാണ് മഴക്കളിയില്‍ പാകിസ്താന്‍റെയും ബംഗ്ലാദേശിന്‍റെയും സാധ്യതകള്‍ തെളിയുക.

മത്സരം ടൈ ആകുകയാണെങ്കില്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങും. അന്താരാഷ്ട്ര ട്വന്‍റി20 മത്സരങ്ങളിലും ഐപിഎല്ലിലും സൂപ്പര്‍ ഓവര്‍ പ്രയോഗത്തില്‍ വന്നിട്ടുണ്ടെങ്കിലും ഏകദിനങ്ങളില്‍ ഇതുവരെ ഇത് ആവശ്യമായി വന്നിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News