രക്ഷകനായി വീണ്ടും മെസി
യോഗ്യതാ മത്സരങ്ങളിലെല്ലാം പതറിയ ടീമിനെ അവസാന മത്സരത്തില്‍ ഒറ്റയ്ക്ക് തോളിലേറ്റിയാണ് മെസി ചരിത്രമായത്. മെസിയും അര്‍ജന്റീനയും യോഗ്യത നേടിയതോടെ റഷ്യന്‍ ലോകകപ്പിനായുള്ള ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിന് നിറം കൂടുകകയാണ്
ലയണല്‍ മെസി വീണ്ടും അര്‍ജന്റീനയുടെ രക്ഷകനായി. യോഗ്യതാ മത്സരങ്ങളിലെല്ലാം പതറിയ ടീമിനെ അവസാന മത്സരത്തില്‍ ഒറ്റയ്ക്ക് തോളിലേറ്റിയാണ് മെസി ചരിത്രമായത്. മെസിയും അര്‍ജന്റീനയും യോഗ്യത നേടിയതോടെ റഷ്യന്‍ ലോകകപ്പിനായുള്ള ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിന് നിറം കൂടുകകയാണ്
റൊസാരിയോക്കാരന്‍ പയ്യന്‍ ഇടങ്കാലില്‍ പന്ത് കൊരുത്ത് ഓടാന്‍ തുടങ്ങിയത് മുതല്‍ പിന്നാലെ കൂടിയതാണ് അര്‍ജന്റീനക്കാര്‍. ഓടിത്തളര്‍ന്ന നാട്ടുകാരെയും ചുമലിലേറ്റി അയാള്‍ പിന്നെയും ഓടി.ഒരു ലോകകപ്പ് ഫൈനലും രണ്ട് കോപ്പ അമേരിക്ക ഫൈനലുകളും..മനുഷ്യസാധ്യമായതിന്റെ പാരമ്യതയില്‍ അയാള്‍ തളര്‍ന്നപ്പോള്‍ കപ്പിനും ചുണ്ടിനുമിടയില്‍ അയാളും രാജ്യവും നിരാശരായി..
മുന്നിലോടാന്‍ ഇനിയില്ലെന്ന അയാളുടെ വാക്കുകള്‍ നെഞ്ച് തകര്‍ന്നാണ് അവര്‍ കേട്ടത്.തകര്‍ന്നുടഞ്ഞ സ്വപ്നങ്ങള്‍ വീണ്ടും കെട്ടിപ്പൊക്കാറായപ്പോള്‍ അയാളുടെ തിരിച്ചുവരവിനായി അവര്‍ പ്രാര്‍ത്ഥിച്ചു.ആ നിലവിളികള്‍ക്ക് ചെവിയോര്‍ക്കാതിരിക്കാന്‍ മെസിക്ക് കഴിയുമായിരുന്നില്ല..അയാള്‍ വീണ്ടും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു.കൂടെയോടാന്‍ കഴിയായെ കൂട്ടുകാര്‍ തളരുന്ന കാഴ്ച്ച അയാളെ പിന്നെയും തളര്‍ത്തി.
ജീവിതതത്തിനും മരണത്തിനുമിടയിലെ അവസാന ശ്വാസത്തിനായി അയാള്‍ ഇക്വഡോര്‍ മല താണ്ടാന്‍ തുടങ്ങിആലംബമറ്റ ആ രാജ്യം അയാളുടെ ചുമലില്‍ അള്ളിപ്പിടിച്ചിരുന്നു..സമുദ്രനിരപ്പില്‍ നിന്നും പതിനായിരം അടി മുകളില്‍ അയാളുടെ വക മൂന്നടികള്‍..പിന്നെയെല്ലാം ചരിത്രമാണ്...
സമുദ്രനിരപ്പില്‍ നിന്നും എത്രയടി മുകളിലാണിപ്പോള്‍ ലയണല്‍ മെസിയെന്ന് അര്‍ജന്റീനക്കാര്‍ക്ക് നിശ്ചയമില്ല...താഴെ തിരമാലകളടങ്ങിയ കടല്‍ ശാന്തമാണ്...ദൂരെ ദൂരെ ഒരു പൊട്ട് പോലെ റഷ്യയെ കാണാം...മണ്ണടഞ്ഞെന്ന് കരുതിയ അയാളുടെ സ്വപ്നങ്ങള്‍ അവിടെ വീണ്ടും തളിര്‍ക്കാന്‍ തുടങ്ങുന്നു...കണ്ണടയാതെ കാത്തിരിക്കാന്‍ ഫുട്ബോള്‍ ലോകത്തിന് വീണ്ടും കാരണങ്ങള്‍