ബ്ലാസ്റ്റേഴ്സിന്റെ സമനിലകുരുക്ക് ശാപം ആരാധകരെ നിരാശരാക്കുന്നു

Update: 2018-04-21 03:21 GMT
Editor : Jaisy
ബ്ലാസ്റ്റേഴ്സിന്റെ സമനിലകുരുക്ക് ശാപം ആരാധകരെ നിരാശരാക്കുന്നു
Advertising

പൂനെ സിറ്റി എഫ് സിക്കെതിരെ കുറച്ച് കൂടി മികച്ച പ്രകടനം കാഴ്ച വയ്ക്കാമായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം

മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും സമനില കുരുക്ക് ബ്ലാസ്‌റ്റേഴ്സിനെ വിടാതെ പിന്തുടരുന്നത് ആരാധകരെ തെല്ലൊന്ന് നിരാശരാക്കിയിട്ടുണ്ട്. പൂനെ സിറ്റി എഫ് സിക്കെതിരെ കുറച്ച് കൂടി മികച്ച പ്രകടനം കാഴ്ച വയ്ക്കാമായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം.അടുത്ത മത്സരങ്ങളിലെങ്കിലും ബ്ലാസ്റ്റേഴ്സ് തിരിച്ച് വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ കളിയെ അപേക്ഷിച്ച് ഗാലറിയിൽ ആളു കുറഞ്ഞു.പക്ഷെ മത്സരം തുടങ്ങിയപ്പോൾ മുതൽ മഞ്ഞപ്പട ഗാലറിയിൽ മുരണ്ടു കൊണ്ടിരുന്നു. ബ്ലാസ്‌റ്റേഴ്സിന് ആദ്യ പകുതിയിൽ ഗോൾ വീണെങ്കിലും രണ്ടാം പകുതിയിൽ തിരിച്ചടിച്ചതോടെ ആവേശം കൊടുമുടിയേറി. പക്ഷെ വിജയം മാത്രം അകലെ. കുറച്ച് കൂടി നന്നായി കളിച്ചാൽ വിജയം കയ്യിൽ നിന്നേനെ എന്നായിരുന്നു ചിലരുടെ പക്ഷം. അടുത്ത കളിയിലെ വിജയത്തിന് മുന്നോടിയാണ് ഈ സമനിലയെന്ന് ചിലർ പ്രതീക്ഷ വെയ്ക്കുന്നു. പോയിന്റ് പട്ടികയിൽ ഏറെ മുൻപിലുള പൂനെയെ സമനിലയിൽ പിടിച്ചല്ലോ എന്ന ആശ്വാസം പലരുടെയും മുഖത്ത് പ്രകടമായിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News