പാരാലിമ്പിക്സ്: മത്സരത്തിനിടെ ഇറാനിയന്‍ സൈക്ലിങ് താരം മരിച്ചു

Update: 2018-04-22 16:25 GMT
Editor : Alwyn K Jose
പാരാലിമ്പിക്സ്: മത്സരത്തിനിടെ ഇറാനിയന്‍ സൈക്ലിങ് താരം മരിച്ചു
Advertising

പാരാലിമ്പിക്‌സ് മത്സരത്തിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഇറാനിയന്‍ സൈക്ലിങ്താരം മരിച്ചു.

പാരാലിമ്പിക്‌സ് മത്സരത്തിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഇറാനിയന്‍ സൈക്ലിങ്താരം മരിച്ചു. 48കാരനായ ബഹ്മാന്‍ ഗോള്‍ബര്‍നെസ്ഹാദാണ് മരിച്ചത്. പുരുഷന്‍മാരുടെ സി 4-5 ഇനത്തില്‍ പങ്കെടുക്കുമ്പോളായിരുന്നു അപകടം. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമായിരുന്നു മരണം.

ബഹ്മാനോടുള്ള ആദരസൂചകമായി പാരാലിമ്പിക്‌സ് വില്ലേജില്‍ ഇറാന്‍ പതാക പകുതി താഴ്ത്തി കെട്ടിയിരിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന സമാപന ചടങ്ങിലും ദുഃഖസൂചകമായി മൗനം ആചരിക്കുമെന്നും പാരാലിമ്പിക്‌സ് കമ്മറ്റി വ്യക്തമാക്കി. 2012-ലെ ലണ്ടന്‍ പാരാലിമ്പിക്‌സില്‍ പങ്കെടുത്ത താരമാണ് ബഹ്മാന്‍. ബഹ്മാന്റെ മരണത്തില്‍ പാരാലിമ്പിക്‌സ് കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Full View
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News