റോബോ റേവ് ഏഷ്യാ ചാമ്പ്യന്‍ഷിപ്പ് 2017 വിജയികള്‍ക്ക് കൊച്ചിയില്‍ വന്‍സ്വീകരണം
ഇവര്‍ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്.
ബീജിങില്‍ നടന്ന റോബോ റേവ് ഏഷ്യാ 2017 റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിജയിച്ച ടീം കൊച്ചിയിലെത്തി. ഓപ്പണ്‍ ചലഞ്ച് വിഭാഗത്തിലാണ് കൊച്ചിയില്‍ നിന്നുള്ള നാലംഗ സംഘം ഒന്നാമതെത്തിയത്. ഇവര്‍ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്.
ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള സംഘങ്ങള്‍ രാജ്യാന്തര റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളിലായി രാജ്യത്തെ പ്രതിനീധീകരിച്ച മൂന്ന് ടീമുകളില്‍ മിഡ് സ്കൂള്‍ വിഭാഗത്തിലാണ് കൊച്ചിയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഒന്നാമതെത്തിയത്. ഓപ്പണ്‍ ചലഞ്ച് വിഭാഗത്തില്‍ സ്വയം നിയന്ത്രിത റോബോട്ട് വാഹനം നിര്‍മിച്ചാണ് സ്പീഡ് റേസിങില്‍ ഇവര്‍ ഒന്നാമതെത്തിയത്. മറ്റ് രണ്ട് വിഭാഗങ്ങളായ ഫയര്‍ ഫൈറ്റിങും ആല്‍പൈന്‍ ക്ലൈബിങ്ങിലും 200 പോയിന്റ് നേടി. കൊച്ചി തേവക്കല്‍ വിദ്യാദയ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ ഗൌരി ശങ്കര്‍, ആദിത്യ, രോഹിത് ആലുവ ജീവാസ് സ്കൂളിലെ ജുനൈദ് എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഇരുപത് രാജ്യങ്ങളില്‍ നിന്നായി 200 ഓളം പേരാണ് ബീജിങിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.