സ്വപ്ന പോരാട്ടം‍: കോപ്പ - യൂറോ ചാമ്പ്യന്‍മാര്‍ ഏറ്റുമുട്ടുമോ ? വെല്ലുവിളിയുമായി ലാറ്റിനമേരിക്ക

Update: 2018-04-22 22:15 GMT
സ്വപ്ന പോരാട്ടം‍: കോപ്പ - യൂറോ ചാമ്പ്യന്‍മാര്‍ ഏറ്റുമുട്ടുമോ ? വെല്ലുവിളിയുമായി ലാറ്റിനമേരിക്ക
Advertising

കോപ്പ അമേരിക്കയാണോ യൂറോ കപ്പാണോ മികച്ചതെന്ന ചര്‍ച്ച പുരോഗമിക്കുമ്പോള്‍ ഇരു ടൂര്‍ണമെന്റിലെയും ചാമ്പ്യന്‍മാര്‍ ഏറ്റുമുട്ടാനുളള വഴിയൊരുങ്ങുന്നു.

കോപ്പ അമേരിക്കയാണോ യൂറോ കപ്പാണോ മികച്ചതെന്ന ചര്‍ച്ച പുരോഗമിക്കുമ്പോള്‍ ഇരു ടൂര്‍ണമെന്റിലെയും ചാമ്പ്യന്‍മാര്‍ ഏറ്റുമുട്ടാനുളള വഴിയൊരുങ്ങുന്നു. അങ്ങനെയൊരു മത്സരത്തിന് യുവേഫയെ വെല്ലുവിളിച്ചിരിക്കുകയാണ് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ സംഘടന. എന്നാല്‍ യൂവേഫ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

കോപ്പ അമേരിക്കയും യൂറോ കപ്പും ഒരുമിച്ചെത്തുന്ന അപൂര്‍വതക്കാണ് ഇത്തവണ ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. ഇരു ഭൂഖണ്ഡങ്ങളിലെയും ടൂര്‍ണമെന്റുകള്‍ പുരോഗമിക്കുമ്പോള്‍ ചാമ്പ്യന്‍മാരുടെ ഏറ്റുമുട്ടിലിന് വഴിയൊരുക്കുകയാണ് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ സംഘടന കോണ്‍മേബോള്‍. മത്സരം നടത്താന്‍ തയ്യാറാണോ എന്ന് കോണ്‍മേബോള്‍ യുവേഫയോട് ഔദ്യോഗികമയി ചോദിച്ചു. യുവേഫ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക മറുപടിക്കായി കാത്തിരിക്കുകയാണാണെന്നും ആരാണ് ജയിക്കുന്നത് കാണണമെന്നും കോണ്‍മേബോള്‍ അധ്യക്ഷന്‍ അലഹാന്ദ്രോ ഡൊമിങ്ക്യുസ് പറഞ്ഞു.

മത്സരത്തിന് തിയതി അറിയിച്ചിട്ടില്ല. മത്സരം കോപ്പ അമേരിക്ക ശതാബ്ദി ആഘോഷത്തിന്റെ ഭാഗമാക്കാനാണ് കോണ്‍മേബോളിന്റെ ശ്രമം. തിങ്കളാഴ്ചയാണ് കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ഫൈനല്‍. യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ക്ക് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയേ ഉള്ളൂ. എന്തായാലും ഫുട്ബോള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് കോണ്‍മേബോളിന്റെ നിര്‍ദേശം നല്‍കുന്നത്. മത്സരത്തിന് യുവേഫ സമ്മതിച്ചാല്‍ അതൊരു ലോകകപ്പ് ഫൈനലിനോളം ആവേശമുള്ള മത്സരമായി മാറും. പക്ഷേ ക്ലബുകളുടെ സമ്മതം വേണമെന്നുള്ളത് കൊണ്ട് ഈ മത്സരത്തിന് സാധ്യത കുറവാണ്. ആഗസ്റ്റില്‍ ഒളിമ്പിക്സ് കൂടി ഉള്ളത് കൊണ്ട് ക്ലബുകള്‍ താരങ്ങളെ വിട്ടു കൊടുക്കാന്‍ വിസമ്മതിച്ചേക്കും. നവംബറിലോ അല്ലെങ്കില്‍ അടുത്ത സീസണ് ശേഷമോ ആകും മത്സരം നടത്താന്‍ സാധിക്കുക.

Tags:    

Similar News