ലോക പാരാ പവര്‍ ലിഫ്റ്റിങില്‍ സക്കീനയുടെ മധുരപ്രതികാരം

Update: 2018-04-23 13:45 GMT
Advertising

തഴഞ്ഞവര്‍ ഇപ്പോള്‍ സക്കീനയെ കോമണ്‍വെല്‍ത്ത് ടീമിലേക്ക് ഉള്‍പ്പെടുത്താന്‍ നെട്ടോട്ടമോടുകയാണ്. അക്കാര്യം രേഖാമൂലം അറിയിക്കട്ടെ എന്ന നിലപാടില്‍ സക്കീനയും.

ദുബൈയില്‍ നടക്കുന്ന ലോക പാരാ പവര്‍ ലിഫ്റ്റിങില്‍ ഇന്ത്യയുടെ വനിതാതാരം സക്കീന ഖാര്‍ത്തൂം നേടിയ വെള്ളിമെഡല്‍ മധുരപ്രതികാരമാണ്. ഏപ്രിലില്‍ തുടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഈ ഭിന്നശേഷിക്കാരിയെ തഴഞ്ഞവരോടുള്ള പ്രതികാരം. കോമണ്‍വെല്‍ത്തില്‍ മെഡല്‍ നേടിയ ഇന്ത്യയുടെ ഏക പാരാ അത്‍ലറ്റാണ് സക്കീന ഖാര്‍ത്തും.

Full View

2014 ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വെങ്കലം നേടിക്കൊടുത്ത താരമാണ് പശ്ചിമബംഗാള്‍ സ്വദേശിനി സക്കീന ഖാര്‍ത്തൂം. കോമണ്‍വെല്‍ത്തില്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ പാരാ അത്‍ലറ്റ്. എന്നിട്ടും അടുത്ത കോമണ്‍ വെല്‍ത്ത് ഗെയിമിലേക്ക് അവസരം ലഭിച്ചത് നാല് പുരുഷ പാരാ അത്‍ലറ്റുകള്‍ക്ക്. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ ആസ്ഥാനത്ത് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സക്കീന ദുബൈയിലേക്ക് വിമാനം കയറിയത്. 45 കിലോ ഭാരമുള്ളവരുടെ വിഭാഗത്തില്‍ ഉയര്‍ത്തിയത് 80 കിലോ. പോളണ്ടുകാരി ജസ്റ്റിന കോസ്ഡ്രികിന് സ്വര്‍ണം വിട്ടുകൊടുത്ത് വെള്ളി സ്വന്തമാക്കി. തഴഞ്ഞവര്‍ ഇപ്പോള്‍ സക്കീനയെ കോമണ്‍വെല്‍ത്ത് ടീമിലേക്ക് ഉള്‍പ്പെടുത്താന്‍ നെട്ടോട്ടമോടുകയാണ്. അക്കാര്യം രേഖാമൂലം അറിയിക്കട്ടെ എന്ന നിലപാടില്‍ സക്കീനയും.

പരിശീലനങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു, ഇനി അധികം സമയവുമില്ല, കോമണ്‍വെല്‍ത്തിലേക്ക് എന്‍റെ പേര് പോലും നല്‍കിയിരുന്നില്ല. എങ്കിലും സന്തോഷവാര്‍ത്തകള്‍ വരികയാണ്. ഞാന്‍ സന്തോഷവതിയാണ്. കരുത്തിന്‍റെ മല്‍സരത്തില്‍ തളരാത്ത സക്കീന പക്ഷെ അവഗണനകളില്‍ തളര്‍ന്നുപോവുകയാണ്. മെഡലുകള്‍ പലത് സ്വന്തമാണെങ്കിലും ജീവിക്കാന്‍ ഒരു തൊഴില്‍ പോലും ഭിന്നശേഷിക്കാരിയായ ഈ താരത്തിന് നമ്മുടെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

Similar News