ഡിആര്‍എസില്‍ പിഴയ്ക്കാതെ ധോണി; റിവ്യൂ ആവശ്യപ്പെട്ടത് അമ്പയര്‍ ഔട്ട് വിധിക്കും മുമ്പ്
അമ്പയര്‍ തന്‍റെ തീരുമാനം അറിയിച്ച് കൈ ഉയര്‍ത്താന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ധോണി റിവ്യൂ ആവശ്യപ്പെട്ടന്നതാണ് രസകരമായ വസ്തുത. അമ്പയറുടെ തീരുമാനം തെറ്റാണെന്ന് വിധിച്ച മൂന്നാം അമ്പയര്‍ ഭൂംറ പുറത്തായിട്ടില്ലെന്ന് വിധിക്കുകയും ചെയ്തു.
ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുമ്പോള്‍ ഇതിനെ ചോദ്യം ചെയ്ത് റിവ്യൂവിന് ആവശ്യപ്പെടുന്ന കാര്യത്തില്‍ മിക്ക താരങ്ങളുടെയും റെക്കോഡ് അത്ര നല്ലതല്ല, എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയാകട്ടെ ഇക്കാര്യത്തില്‍ അഗ്രഗണ്യനാണ്. ഡിആര്‍എസിന്‍റെ കാര്യത്തില്‍ നായകന്‍ വിരാട് കൊഹ്‍ലി പതറുമ്പോള്‍ തുണയ്ക്കെത്തുന്ന ധോണി കളത്തിലെ ഒരു പതിവ് കാഴ്ചയാണ്. ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തിലും ഡിആര്‍എസിലെ തന്‍റെ മിടുക്ക് ധോണി പ്രകടമാക്കി. ഭൂംറയെ പവിത്രാന വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോഴാണ് റിവ്യൂ ആവശ്യപ്പെട്ട് ധോണി രക്ഷകനായത്. അമ്പയര്‍ തന്‍റെ തീരുമാനം അറിയിച്ച് കൈ ഉയര്‍ത്താന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ധോണി റിവ്യൂ ആവശ്യപ്പെട്ടന്നതാണ് രസകരമായ വസ്തുത. അമ്പയറുടെ തീരുമാനം തെറ്റാണെന്ന് വിധിച്ച മൂന്നാം അമ്പയര്‍ ഭൂംറ പുറത്തായിട്ടില്ലെന്ന് വിധിക്കുകയും ചെയ്തു.
ഏഴ് വിക്കറ്റിന് 29 റണ്‍ എന്ന നിലയില്‍ നാണക്കേടിനെ അഭിമുഖീകരിച്ചിരുന്ന ഇന്ത്യയെ മിന്നും അര്‍ധശതകത്തോടെ ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കാനും ധോണിക്ക് കഴിഞ്ഞു.