അഫ്രീദിയുടെ പിന്‍ഗാമിയായി സര്‍ഫറാസ് പാകിസ്താനെ നയിക്കും
ട്വന്റി 20 ലോകകപ്പിലെ നിറംമങ്ങിയ പ്രകടനത്തിനൊടുവില്‍ തലകുനിച്ച് ഇന്ത്യ വിട്ട പാകിസ്താന്‍ ടീമിന് ഇനി വിക്കറ്റ് കീപ്പര്‍ നായകന്‍.
ട്വന്റി 20 ലോകകപ്പിലെ നിറംമങ്ങിയ പ്രകടനത്തിനൊടുവില്‍ തലകുനിച്ച് ഇന്ത്യ വിട്ട പാകിസ്താന്‍ ടീമിന് ഇനി വിക്കറ്റ് കീപ്പര്‍ നായകന്‍. ശാഹിദ് അഫ്രീദി നായക സ്ഥാനം ഒഴിഞ്ഞതോടെ സര്‍ഫറാസ് അഹമ്മദിനെയാണ് പാകിസ്താന്റെ ട്വന്റി 20 ടീം ക്യാപ്റ്റനായി പാക് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്. ലോകകപ്പിലെ നാണംകെട്ട പ്രകടനവുമായി പാക് ടീം പുറത്തായതോടെയാണ് കഴിഞ്ഞ ഞായറാഴ്ച 36 കാരനായ അഫ്രീദി നായക സ്ഥാനം ഒഴിഞ്ഞത്. പാക് ഏകദിന, ട്വന്റി 20 ടീമുകളുടെ ഉപനായകനായി ജേഴ്‍സി അണിഞ്ഞിട്ടുള്ള സര്‍ഫറാസ് തന്നെയാണ് അഫ്രീദിയുടെ പിന്‍ഗാമിയെന്ന് പിസിബി അറിയിച്ചു. എല്ലാം പെട്ടെന്നായിരുന്നു. അഫ്രീദിയുടെ പിന്‍ഗാമിയെക്കുറിച്ച് ഏറെ ചിന്തിക്കേണ്ടി വന്നില്ല. ഇന്ന് രാവിലെ സര്‍ഫറാസിനെ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്. സര്‍ഫറാസിന് പാക് ടീമിനെ നയിക്കാന്‍ പ്രതിഭയുണ്ടെന്നും പിസിബി ചെയര്‍മാന്‍ ശഹ്‍രിയാര്‍ ഖാന്‍ പറഞ്ഞു.