‘കൂടെ കുട്ടികളുണ്ടാകുമ്പോൾ എനിക്ക് സ്വകാര്യത വേണം’: അനുവാദമില്ലാ​തെ ചിത്രീകരിച്ച ആസ്ട്രേലിയൻ മാധ്യമപ്രവർത്തകയോട് കയർത്ത് കോഹ്‍ലി

Update: 2024-12-19 14:52 GMT
Editor : safvan rashid | By : Sports Desk
Advertising

സിഡ്നി: മെൽബൺ എയർപോർട്ടിൽ വെച്ച് ആസ്ട്രേലിയൻ മാധ്യമപ്രവർത്തകയോട് ക്ഷുഭിതനായി വിരാട് കോഹ്‍ലി. കുടുംബത്തോടൊപ്പമുള്ള ദൃശ്യം ആസ്ട്രേലിയൻ മാധ്യമപ്രവർത്തക അനുവാദമില്ലാതെ പകർത്തിയതാണ് കോഹ്‍ലിയെ ചൊടിപ്പിച്ചത്.

‘‘കുട്ടികൾ കൂടയുണ്ടാക​ുമ്പോൾ എനിക്ക് സ്വകാര്യത ആവശ്യമാണ്. എന്റെ അനുവാദമില്ലാതെ നിങ്ങൾ ഷൂട്ട് ചെയ്യരുത്’’ -കോഹ്‍ലി മാധ്യമപ്രവർത്തകയോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. കോഹ്‍ലിയും മാധ്യമ​ പ്രവർത്തകയും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടതായും വാർത്തകൾ പറയുന്നു. എന്നാൽ കുടുംബത്തെ ചിത്രീകരിച്ചില്ലെന്ന് മാധ്യ​മപ്രവർത്തകയും ക്യാമറമാനും വിശദീകരിച്ചു. ഇതിനെത്തുടർന്നാണ് രംഗം ശാന്തമായത്.

ആസ്ട്രേലിയൻ പര്യടനം നടത്തുന്ന കോഹ്‍ലിക്കൊപ്പം ഭാര്യ അനുഷ്ക ശർമയും മക്കളുമുണ്ട്. സ്വകാര്യതയെ ബാധിക്കാതിരിക്കാൻ ഇരുവരും പൊതുമധ്യത്തിൽ കുട്ടികളുമായി അധികം പ്രത്യക്ഷപ്പെടാറില്ല. ഡിംസബർ 26ന് മെൽബണിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News