ഹൈദരാബാദിന് സൂപ്പര്‍ ജയം; പുനെ പുറത്തേക്ക്
ഹൈദരാബാദ് ഉയര്‍ത്തിയ 138 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പുനെക്ക് 133 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റൈസിങ് പുനെ സൂപ്പര്‍ജയിന്റ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 138 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പുനെക്ക് 133 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തോല്‍വിയോടെ പുനെ ഐപിഎല്ലില്‍ നിന്ന് പുറത്തായി.
ലീഗില്‍ പിടിച്ചുനില്‍ക്കാനുള്ള അവസാന അവസരമെന്ന നിലക്ക് അവസാന നിമിഷം വരെ പൊരുതിയെങ്കിലും തോല്‍വിയോടെ മടങ്ങാനായിരുന്നു പുനെയുടെ വിധി. നാല് റണ്ണിന് ധോണിയുടെ ടീം ഹൈദരാബാദിനോട് പൊരുതിത്തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിരയെ പൊരുതാന്‍ അനുവദിക്കാതെ പുനെ ബൌളര്‍മാര്‍ മടക്കി അയച്ചു. ആറ് വിക്കറ്റ് വീഴ്ത്തി ആദം സാമ്പ വാര്‍ണറെയും വില്ല്യംസണെയും യുവരാജ് സിങ്ങിനെയും ചെറിയ റണ്ണില്‍ മടക്കി അയച്ചു. 33 റണ്ണെടുത്ത ശിഖര്‍ ധവാനാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്കോറര്‍. ഹൈദരാബാദ് ഉയര്‍ത്തിയ 138 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പുനെക്ക് തുടക്കം തന്നെ പിഴച്ചു. ഓപ്പണറായി ഇറങ്ങിയ അജിങ്ക്യ രഹാനെ റണ്ണൊന്നുമെടുക്കാതെ പുറത്ത്. പിന്നാലെയെത്തിയ ജോര്‍ജ് ബെയ്‌ലിയും അവസാന ഓവറുകളില്‍ മഹേന്ദ്രസിങ് ധോണിയും പൊരുതിയെങ്കിലും 4 റണ്ണകലെ കീഴടങ്ങി. ആശിഷ് നെഹ്റ മൂന്ന് വിക്കറ്റ് വീഴ്ത്തി.
തോല്‍വിയോടെ ഐപിഎല്ലില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ് പുനെ. ജയത്തോടെ ഹൈദരാബാദ് ലീഗില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.