ബോള്‍ട്ടിനെ കീഴടക്കുമെന്ന് ഗെയില്‍
Update: 2018-05-06 00:38 GMT
9.57 സെക്കന്‍ഡ് സമയം കൊണ്ട് താന്‍ ഈ ദൂരം പിന്നിടുമെന്നും ഗെയില്‍ അവകാശപ്പെട്ടു. വിരാട് കൊഹ്‍ലിയുടെ ആത്മകഥക്ക് ശാന്തനായ പൂച്ച ....
ട്രാക്കിലെ വേഗരാജാവായ ഉസൈന്‍ ബോള്‍ട്ടിനെ 100 മീറ്ററില്‍ പരാജയപ്പെടുത്തുമെന്ന് ക്രിക്കറ്റ് ക്രീസിലെ വിസ്ഫോടനമായ വെസ്റ്റിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയില്‍. 9.57 സെക്കന്‍ഡ് സമയം കൊണ്ട് താന്‍ ഈ ദൂരം പിന്നിടുമെന്നും ഗെയില്‍ അവകാശപ്പെട്ടു. വിരാട് കൊഹ്‍ലിയുടെ ആത്മകഥക്ക് ശാന്തനായ പൂച്ച ( Cool Cat) എന്ന പേരാകും കൂടുതല്‍ ഉചിതമെന്നും ഗെയില്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും ആപത്ക്കാരിയായ ട്വന്‍റി20 ബാറ്റ്സ്മാന്‍ ആരാണെന്ന് ചോദ്യത്തിന് ഗെയില്‍ ഗെയില്‍ മാത്രമെന്നായിരുന്നു മറുപടി.