എഡ്ഗാര്‍ഡോ ബോസ അര്‍ജന്റീന ഫുട്ബോള്‍ പരിശീലകന്‍
Update: 2018-05-07 00:38 GMT
2018 ലോകകപ്പില്‍ അര്‍ജന്റീനക്ക് യോഗ്യത നേടിക്കൊടുക്കേണ്ടതും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ലയണല്‍ മെസിയെ ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരേണ്ടതും ബോസയുടെ ചുമതലാകും.
എഡ്ഗാര്‍ഡോ ബോസയെ അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി തെരഞ്ഞെടുത്തു. ജെറാര്‍ഡോ മാര്‍ട്ടീനോ രാജിവെച്ച ഒഴിവിലേക്കാണ് ബോസയുടെ നിയമനം. എല്‍ഡിയു ക്വിറ്റോ, സാന്‍ ലോറെന്‍സോ. എന്നീ ക്ലബുകളെ പരിശീലിപ്പിച്ച ബോസ കോപ ലിബര്‍ട്ടഡോസ് ട്രോഫികള്‍ നേടിയിട്ടുണ്ട്. നിലവില്‍ സാവോപോളോ ക്ലബിനെ പരിശീലിപ്പിച്ച് വരികയായിരുന്നു. 2018 ലോകകപ്പില്‍ അര്‍ജന്റീനക്ക് യോഗ്യത നേടിക്കൊടുക്കേണ്ടതും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ലയണല്‍ മെസിയെ ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരേണ്ടതും ബോസയുടെ ചുമതലാകും.