ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്, വേദനയുമായി ഫീല്‍ഡില്‍ തുടര്‍ന്നെന്ന് ധോണി

Update: 2018-05-08 06:39 GMT
Editor : admin
ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്, വേദനയുമായി ഫീല്‍ഡില്‍ തുടര്‍ന്നെന്ന് ധോണി
Advertising

ബെയില്‍ കണ്ണില്‍ തറച്ചാല്‍ ഇതാണ് അനുഭവമെന്നും മങ്ങിയ കാഴ്ചയും വേദനയുമായി വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കാന്‍ കഴി‍ഞ്ഞതു തന്നെ ഭാഗ്യമാണെന്നും മഹി ....

Full View

സിംബാബ്‍വേക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്‍റി20 മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ കണ്ണില്‍ ബെയില്‍സ് തെറിച്ചത് ആശങ്ക പരത്തി. മത്സരത്തിന്‍റെ ആദ്യ പാദത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം. ഇന്‍ഫീല്‍ഡിനു മുകളിലൂടെ പന്ത് അടിച്ചകറ്റാനുള്ള ധോണിയുടെ പരിശ്രമം പരാജയപ്പെട്ടു. ബാറ്റില്‍ തട്ടിയ പന്ത് നേരെ സ്റ്റമ്പിലേക്ക്.... പന്ത് തട്ടി തെറിച്ച ബെയില്‍സിലൊന്ന് ഹെല്‍മെറ്റിലെ പ്രതിരോധം തകര്‍ത്ത് ധോണിയുടെ കണ്ണില്‍ അടിക്കുകയായിരുന്നു. കൂടാരത്തിലേക്ക് തിരികെ നടക്കുന്നതിനിടയില്‍ തന്നെ കാര്യങ്ങള്‍ അത്ര സുഖകരമല്ലന്ന ധ്വനി ധോണി പ്രകടിപ്പിച്ചിരുന്നു.

അവസാന പന്ത് വരെ ആവേശം കത്തി നിന്ന മത്സരത്തില്‍ നിര്‍ണായകമായ അവസാന ഓവറിന് മുമ്പായി കണ്ണില്‍ മരുന്ന് ഒഴിച്ചാണ് ഇന്ത്യന്‍ നായകന്‍ ഫീല്‍ഡില്‍ തുടര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ പൊതുവെ അത്ര സജീവമല്ലാത്ത ധോണി മത്സരശേഷം മുറിവേറ്റ കണ്ണിന്‍റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്‍റെ ഗൌരവം ഏവര്‍ക്കും മനസിലായത്. ബെയില്‍ കണ്ണില്‍ തറച്ചാല്‍ ഇതാണ് അനുഭവമെന്നും മങ്ങിയ കാഴ്ചയും വേദനയുമായി വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കാന്‍ കഴി‍ഞ്ഞതു തന്നെ ഭാഗ്യമാണെന്നും മഹി കുറിച്ചു.

That's what happens when u get hit by bails,lucky only had to keep wkts with blurred vision and pain

Posted by MS Dhoni on Wednesday, June 22, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News